കാനഡായില്‍ ഇന്ന് ബ്ലാക്ക് മാസ്; ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ആശങ്കയില്‍

ഒട്ടാവ: കാനഡയില്‍ ആദ്യമായി ഇന്ന് പരസ്യമായ ബ്ലാക്ക് മാസ് അര്‍പ്പിക്കപ്പെടുമ്പോള്‍ ലോകമെങ്ങുമുള്ള ക്രൈസ്തവവിശ്വാസികള്‍ ആശങ്കയില്‍. ഒട്ടാവയിലെ സാത്താനിക് ടെമ്പിള്‍ അര്‍പ്പിക്കുന്ന ബ്ലാക്ക് മാസ് ഇന്ന് രാത്രി പത്തു മണിക്കാണ് നടക്കുന്നത്.

ആര്‍ച്ച് ബിഷപ് ടെറെന്‍സ് ബ്ലാക്ക് മാസിനെതിരെ പ്രാര്‍ത്ഥനായജ്ഞത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അതുപോലെ ലോകമെങ്ങുമുള്ള ക്രൈസ്തവവിശ്വാസികള്‍ ഇതിനെതിരെ പ്രാര്‍ത്ഥനയില്‍ അണിചേര്‍ന്നിട്ടുണ്ട്. മലയാളികളുടെ നേതൃത്വത്തില്‍ വാട്ട്‌സാപ്പും ഫേസ്ബുക്കും വഴി ബ്ലാക്ക് മാസിനെതിരെയുള്ള പ്രാര്‍ത്ഥനകള്‍ രണ്ടുദിവസം മുമ്പേ ആരംഭിച്ചിരുന്നു.

ഇന്ന് ബ്ലാക്ക് മാസ് നടത്തുന്ന റെസ്റ്ററന്റിന് വെളിയില്‍കാനഡായിലെ പുരോഹിതരും പ്രാര്‍ത്ഥനായഞ്ജവുമായി എത്തുമെന്നാണ് അറിയുന്നത്.

പരിശുദ്ധ കുര്‍ബാനയെ അവഹേളിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന ഈ ദുഷ്‌കൃത്യത്തിനെതിരെ മരിയന്‍ പത്രത്തിന്റെ വായനക്കാരും പ്രാര്‍ത്ഥനയില്‍ പങ്കുചേരുമല്ലോ?മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.