മാര്‍ ജോസഫ് പവ്വത്തില്‍ നാളെ 91 ാം വയസിലേക്ക് പ്രവേശിക്കുന്നു

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി മുന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ നാളെ 91 ാം വയസിലേക്ക് പ്രവേശിക്കുന്നു. ആഘോഷങ്ങളില്ലാതെയും സന്ദര്‍ശകരെ സ്വീകരിക്കാതെയുമായിരിക്കും പിറന്നാള്‍ ആഘോഷം. നാളെ രാവിലെ ആര്‍ച്ച് ബിഷപ്‌സ് ഹൗസില്‍ അദ്ദേഹം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

1930 ഓഗസ്റ്റ് 14 നാണ് ജനനം. 1962 ഒക്ടോബര്‍ മൂന്നിന് പുരോഹിതനായി. 1972 ജനുവരി 29 ന് അതിരൂപതയുടെ സഹായമെത്രാനായി. 1977 ഫെബ്രുവരി 26 ന് കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായി. 1985 നവംബര്‍ അഞ്ചിന് ചങ്ങനാശ്ശേരിയുടെ ആര്‍ച്ച് ബിഷപ്പായി. 2007 മാര്‍ച്ച് 19 ന് വിരമിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.