വത്തിക്കാന്‍ സീക്രട്ട് ആര്‍ക്കൈവിന്റെ പേരുമാറ്റി


വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ സീക്രട്ട് ആര്‍ക്കൈവിന്റെ പേരു മാറ്റി. ഇനി മുതല്‍ വത്തിക്കാന്‍ അപ്പസ്‌തോലിക് ആര്‍ക്കൈവ് എന്നായിരിക്കും ഇത് അറിയപ്പെടുക.

സീക്രട്ട് എന്ന വിശേഷണം പല തെറ്റായ വ്യാഖ്യാനങ്ങള്‍ക്കും കാരണമായ സാഹചര്യത്തിലാണ് പേരുമാറ്റം. ഒക്ടോബര്‍ 28 ന് പുറപ്പെവുടവിച്ച മോട്ടു പ്രോപ്രിയോയിലാണ് പാപ്പ ഇതുസംബന്ധിച്ച തീരുമാനം അറിയിച്ചത്.

ഇന്നുമുതല്‍ നിലവിലുള്ള വത്തിക്കാന്‍ സീക്രട്ട് ആര്‍ക്കൈവ് അതിന്റെ ഘടനയിലും ദൗത്യത്തിലും ഐഡന്ററ്റിയിലും മാറ്റംവരുത്തിയിരിക്കുകയാണെന്നും അത് ഇനിമുതല്‍ വത്തിക്കാന്‍ അപ്പസ്‌തോലിക് ആര്‍ക്കൈവ് എന്ന പേരിലായിരിക്കും അറിയപ്പെടുക എന്നും പാപ്പ വ്യക്തമാക്കി.

സീക്രട്ട് എന്ന പ്രയോഗം എന്തൊക്കെയോ ഒളിച്ചുവച്ചിരിക്കുകയാണെന്ന പ്രതീതിയാണ് ഉണര്‍ത്തുന്നത്. ആ വാക്കിന് പകരം പ്രൈവറ്റ് എന്നാണ് ഉപയോഗിക്കുന്നത്.

പതിനേഴാം നൂറ്റാണ്ട് മുതല്‍ നിലവിലുള്ളതാണ് വത്തിക്കാന്‍ സീക്രട്ട് ആര്‍ക്കൈവ്. ലോകത്തിനും സഭയ്ക്കുംചരിത്രപരവും സാംസ്‌കാരികപരവുമായ പ്രധാനപ്പെട്ട ഡോക്യുമെന്റുകളും ബുക്കുകളുമാണ് ഇവിടെ സൂക്ഷിക്കപ്പെടുന്നത്.പാപ്പമാരുടെ പ്രൈവറ്റ് ആര്‍ക്കൈവ്‌സുകളും ഇതില്‍ ഉള്‍പ്പെടും. 1881 മുതല്‍ യോഗ്യതയുള്ള ഗവേഷകര്‍ക്ക് അവരുടെ അപേക്ഷപ്രകാരം തുറന്നുകൊടുക്കാറുമുണ്ട്‌മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.