വിശ്വാസികളും ആള്‍ക്കൂട്ടവുമില്ലാതെ ശൂന്യമായ കത്തീഡ്രലില്‍ മുന്‍ ആര്‍ച്ച് ബിഷപ്പിന്റെ ശവസംസ്‌കാരം ഇന്ന് രാവിലെ


സിന്‍സിനാറ്റി: യുനൈറ്റഡ് സ്റ്റേറ്റ്‌സ് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് മുന്‍തലവനും സിന്‍സിനാറ്റി മുന്‍ ആര്‍ച്ചുബിഷപ്പുമായ ഡാനിയേല്‍ ഇ പിലാര്‍സൈക്കിന്റെ ശവസംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് നടക്കും. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിശ്വാസികളോ ബന്ധുക്കളോ ചടങ്ങില്‍ പങ്കെടുക്കുകയില്ല. അടച്ചിട്ട കത്തീഡ്രലിലായിരിക്കും തിരുക്കര്‍മ്മങ്ങള്‍ നടക്കുന്നത്. ആര്‍ച്ച് ബിഷപ് ഡെന്നീസ് മുഖ്യകാര്‍മ്മികനായിരിക്കും.

അതിരൂപതയിലെ വെബ്‌സൈറ്റ് വഴി തത്സമയ സംപ്രേഷണം നടക്കും. വിശ്വാസികള്‍ക്ക് ഈ സമയം പ്രാര്‍ത്ഥനയില്‍ പങ്കുചേരാവുന്നതാണ്. ഞായറാഴ്ചയായിരുന്നു 85 കാരനായ ആര്‍ച്ച് ബിഷപ്പിന്റെ മരണം.

ശവസംസ്‌കാരചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിയാത്തത് വളരെയധികം വേദനയുളവാക്കുന്ന കാര്യമാണെന്ന് അമേരിക്കയിലെ ഇതര മെത്രാന്മാര്‍ അഭിപ്രായപ്പെട്ടു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.