എതിര്‍ത്തുകൊണ്ടുളള നമ്മുടെ പ്രാര്‍ത്ഥനയെ ദൈവം ഭയക്കുന്നില്ല: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: സഹനങ്ങളും അനീതിയും നേരിടുമ്പോള്‍ നാം ദൈവത്തെ എതിര്‍ത്ത് സംസാരിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും ദൈവം ഭയക്കുന്നില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജോബിന്റെ പുസ്തകത്തെ ആസ്പദമാക്കിയുള്ള വചനവിചിന്തനം നടത്തുകയായിരുന്നുപാപ്പ.

ചില ആളുകള്‍ ചില നേരങ്ങളില്‍ എന്നെ സമീപിച്ച് ഇങ്ങനെ പറയാറുണ്ട്, പിതാവേ ഞാന്‍ ദൈവത്തെ എതിര്‍ത്ത് സംസാരിച്ചിട്ടുണ്ട്. ഈ പ്രശ്നത്തിന് മുമ്പില്‍ ദൈവത്തോട് എനിക്ക് ഇങ്ങനെ പ്രാര്‍ത്ഥിച്ചുപോയിട്ടുണ്ട്…

സുഹൃത്തേ നിങ്ങളുടെ എതിര്‍പ്പുപോലും ദൈവത്തോടുള്ള പ്രാര്‍ത്ഥനയാണ്. കൊച്ചുകുട്ടികളും കൗമാരക്കാരും തങ്ങളുടെ മാതാപിതാക്കന്മാരെ ചിലനേരങ്ങളില്‍ എതിര്‍ത്ത് സംസാരിക്കാറുണ്ട. ഇത് മാതാപിതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമാണ്. കൂടുതല്‍ പരിഗണനയ്ക്കുവേണ്ടിയാണ്.. ഇതുപോലെയാണ് ദൈവത്തെ എതിര്‍ത്തുസംസാരിക്കുന്നതും.

ദൈവം നമ്മുടെ പിതാവാണ്. ദൈവം നമ്മെ ശ്രവിക്കുന്നുണ്ട്. അവിടുന്ന് ഒരിക്കലും നമ്മുടെ പ്രാര്‍തഥയുടെ നിഷേധസ്വരത്തെ ഭയപ്പെടുന്നില്ല.സ്വതന്ത്രമാകുക. പ്രാര്‍ത്ഥനയില്‍ സ്വതന്ത്രമാകുക. ജോബിന്റെ പുസ്തകം ക്ലാസിക് ആണെന്നും പാപ്പ പറഞ്ഞു. മുന്‍വിധികളില്ലാതെ,വാര്‍പ്പുമാതൃകകളില്ലാതെ ജോബിന്റെ പുസ്തകം വായിക്കുക. ജോബിന്റെ കരച്ചിലിന്റെ ശക്തി നമുക്ക് മനസ്സിലാകും. എന്റെ രക്ഷകന്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് ജോബ് തിരിച്ചറിയുന്നുണ്ട് ഇത് ജീവിതത്തിലെ മനോഹരമായ നിമിഷമാണ്. ദൈവം എപ്പോഴും നമുക്കുവേണ്ടി കാത്തിരിക്കുന്നു. അവിടുന്ന് നമ്മുടെ ജീവിതത്തിലേക്ക് വരിക തന്നെ ചെയ്യും.പാപ്പ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.