ജര്‍മ്മനി; കഴിഞ്ഞ വര്‍ഷം കത്തോലിക്കസഭ വിട്ടുപോയത് 220,000 ആളുകള്‍

മ്യുണീച്ച്: കഴിഞ്ഞവര്‍ഷം ജര്‍മ്മനിയിലെ കത്തോലിക്കാസഭയില്‍ നിന്ന് വിട്ടുപോയത് 220,000 വിശ്വാസികള്‍. ഇന്നലെ ജര്‍മ്മനിയിലെ കത്തോലിക്കാസഭ പുറപ്പെടുവിച്ച പത്രക്കുറിപ്പിലാണ് സങ്കടകരമായ ഈ വാര്‍ത്തയുള്ളത്. എങ്കിലും 2019 ലേതിനെക്കാള്‍ കുറവ് സംഖ്യയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2019 ല്‍ റിക്കാര്‍ഡ് കൊഴിഞ്ഞുപോക്കാണ് രേഖപ്പെടുത്തിയിരുന്നത്. 272,771 പേരാണ് പ്രസ്തുതവര്‍ഷം ജര്‍മ്മന്‍സഭ വിട്ടുപോയത്. നമ്മുടെ സമൂഹത്തെ സംബന്ധിച്ചിടത്തോളം വളരെ വേദനാകരമായ കാര്യമാണ് ഇത്. ഇക്കാര്യം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. സത്യസന്ധമായും തുറന്നും ഈ വിഷയത്തെ നാം അഭിമുഖീകരിക്കേണ്ടിയിരിക്കുന്നു. നമ്മെ അഭിമുഖീകരിക്കുന്ന ഈ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരവും നല്‌കേണ്ടിയിരിക്കുന്നു.

ലൈംഗികാപവാദങ്ങള്‍ ഈ കൊഴിഞ്ഞുപോകലിന് പ്രധാന കാരണമായി വിചാരിക്കേണ്ടിയിരിക്കുന്നു. സിനഡല്‍ വേ പുതിയ വിശ്വാസം രൂപപ്പെടുത്താന്‍ കാരണമാകുമെന്നും വിശ്വസിക്കുന്നു. ജര്‍മ്മന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് ജോര്‍ജ് ബാറ്റ്‌സിംങ് പറയുന്നു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ വിവാഹം, മാമ്മോദീസാ, സ്ഥൈര്യലേപനം തുടങ്ങിയകൂദാശകള്‍ സ്വീകരിക്കുന്ന വിശ്വാസികളുടെ എണ്ണത്തിലും വന്‍കുറവ് ഉണ്ടായിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.