സ്ഥൈര്യലേപനത്തെ കുറിച്ചു നാം പ്രത്യേകമായി ഓര്‍മ്മിക്കുന്ന ദിവസമാണ് പന്തക്കുസ്ത ദിനം. അപ്പസ്‌തോലന്മാര്‍ക്ക് പന്തക്കുസ്താദിനത്തില്‍ നല്‍കപ്പെട്ടതുപോലെ പരിശുദ്ധാത്മാവിന്റെ സംപൂര്‍ണ്ണമായ വര്‍ഷിക്കപ്പെടലാണ് സ്ഥൈര്യലേപനമെന്ന കൂദാശയുടെഫലമെന്ന് അതിന്റെ ആഘോഷത്തില്‍ നിന്ന് വ്യക്തമാണെന്ന് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നു. ഇക്കാര്യത്താല്‍ സ്ഥൈര്യലേപനം മാമ്മോദീസായിലെ കൃപാവരത്തിന്റെ വര്‍ദ്ധനവിനും ആഴപ്പെടലിനും ഹേതുവാകുന്നു.
സ്ഥൈര്യലേപനത്തിന്റെ ഫലമായി മതബോധനഗ്രന്ഥം പറയുന്നവ ഇവയാണ്.
ആബാ പിതാവേ എന്ന് വിളിക്കാന്‍ നമ്മെ യോഗ്യരാക്കുന്ന ദൈവികപുത്രസ്വീകരണത്തില്‍ നമ്മെ കൂടുതല്‍ ആഴത്തില്‍ അതു വേരുറപ്പിക്കുന്നു.
അത് നമ്മെ ക്രിസ്തുവിനോട് ഗാഢമായി ഐക്യപ്പെടുത്തുന്നു
അതു നമ്മില്‍ പരിശുദ്ധാത്മാവിന്റെ ദാനങ്ങളെ വര്‍ദ്ധിപ്പിക്കുന്നു
അത് സഭയോടുള്ള നമ്മുടെ ബന്ധത്തെ കൂടുതല്‍ പൂര്‍ണ്ണമാക്കുന്നു.
ക്രിസ്തുവിന്റെ യഥാര്‍ത്ഥസാക്ഷികള്‍ എന്ന നിലയില്‍ വിശ്വാസത്തെ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പ്രചരിപ്പിക്കാനും സംരക്ഷിക്കാനും ധീരതയോടെ ക്രിസ്തുവിന്റെ നാം ഏറ്റുപറയാനും കുരിശിനെപറ്റി ഒരിക്കലും ലജ്ജിക്കാതിരിക്കാനും പരിശുദ്ധാത്മാവിന്റെ സവിശേഷമായ ഒരു ശക്തി അത് നമുക്ക് പ്രദാനം ചെയ്യുന്നു.