മാലാഖമാര്‍ യാഥാര്‍ത്ഥ്യമാണെന്നതാണ് കത്തോലിക്കാസഭയുടെ വിശ്വാസം. നമ്മെ ആവശ്യങ്ങളില്‍ സഹായിക്കുന്ന, നമ്മെ എപ്പോഴും അനുഗമിക്കുന്നവരാണ് മാലാഖമാര്‍. പക്ഷേ ഇങ്ങനെയൊക്കെയാണെങ്കിലും നമ്മളില്‍ ചിലരെങ്കിലും മാലാഖമാരുടെ അസ്തിത്വത്തെ അവിശ്വസിക്കുന്നവരും ചോദ്യം ചെയ്യുന്നവരുമാണ്.
എന്നാല്‍ മാലാഖമാരെ സ്വന്തം ജീവിതത്തില്‍ നിന്ന് അനുഭവിക്കാന്‍ സാധിച്ചിട്ടുള്ളവരാണ് വിശുദ്ധര്‍. അവരുടെ ജീവിതത്തിലെ വിവിധ ആവശ്യങ്ങളില്‍ സഹായവുമായി മാലാഖമാരെത്തിയതിന് അവര്‍ നേരിട്ട് അനുഭവസാക്ഷികളുമാണ്. ആ വിശുദ്ധരില്‍ ചിലരാണ് വിശുദ്ധ ഫൗസ്റ്റീനയും പാദ്രെ പിയോയും ജസീന്തായും ഫ്രാന്‍സിസ്‌ക്കോയും. താന്‍ ദേവാലയത്തിലേക്ക് പോകുമ്പോഴും തന്റെ മറ്റ് യാത്രകളിലും മാലാഖമാര്‍ അകമ്പടി സേവിക്കുന്നതായി വിശുദ്ധ ഫൗസ്റ്റീന നേരില്‍ കണ്ടിട്ടുണ്ട്.
തന്റെ കാവല്‍മാലാഖയെ ഉള്‍പ്പടെ മാലാഖമാരുമായുള്ള അഭിമുഖീകരണത്തിന് വിശുദ്ധപാദ്രെ പിയോയ്ക്കും അവസരം ലഭിച്ചിട്ടുണ്ട്. മാതാവിന്റെ പ്രത്യക്ഷീകരണത്തിന് ഭാഗ്യം സിദ്ധിച്ചവരായ ജസീന്തയ്ക്കും ഫ്രാന്‍സിസ്‌ക്കോയ്ക്കും മാലാഖയും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഭയക്കരുത്. ഞാന്‍ സമാധാനത്തിന്റെ മാലാഖയാണ്. എന്നോടൂകൂടി പ്രാര്‍തഥിക്കൂ. എന്നാണ് ആ ബാലവിശുദ്ധരോട് മാലാഖഅന്ന് പറഞ്ഞത്. അതുപോലെ മൂന്നാമത്തെ തവണ ദിവ്യകാരുണ്യവുമായിട്ടാണ് മാലാഖ എത്തിയത്. ലൂസിയായുടെ നാവില്‍ മാലാഖ ഒരു ദിവ്യകാരുണ്യം വച്ചുകൊടുക്കുകയും ചെയ്തു.
ഇതെല്ലാം മാലാഖമാരുടെ അസ്തിത്വത്തിന് തെളിവാണ്. ഇന്നുവരെ മാലാഖമാരെ സംശയിക്കുന്നവരായിരുന്നുവെങ്കില്‍ ഇനിമുതല്‍ മാലാഖമാരോടുള്ള അടുപ്പത്തിനും സ്‌നേഹത്തിനും ഈ തെളിവുകള്‍ നമ്മെ സഹായിക്കും. അതുകൊണ്ട് മാലാഖമാരെ ജീവിതത്തിന്റെ വിവിധ അവസ്ഥകളിലേക്കും സാഹചര്യങ്ങളിലേക്കും വിളിക്കാന്‍ മറക്കരുത്. ദൈവത്തിന്റെ ദൂതന്മാര്‍ തന്നെയാണ് അവര്‍.