മെത്രാൻമാരുടെ ശുശ്രൂഷ സഭയിൽ എപ്രകാരമായിരിക്കണം. (തിരുസഭ 22-23)

കർത്താവിൻറെ നിശ്ചയപ്രകാരം വിശുദ്ധ പത്രോസും മറ്റു ശ്ലീഹന്മാരും ചേർന്ന് അപ്പസ്തോല സംഘം രൂപവത്കരിച്ചു. അതുപോലെ പോലെ പത്രോസിൻ്റെ പിൻഗാമിയായ റോമാ മാർപാപ്പയും അപ്പസ്തോലന്മാരുടെ പിൻഗാമികളായ മെത്രാന്മാരും പരസ്പരം ഒന്ന് ചേർന്നിരിക്കുന്നു (No:22). തലവനായ റോമാ മാർപാപ്പയോട് ചേർന്നുകൊണ്ട് സാർവ്വത്രിക സഭയുടെ മേൽ പൂർണ്ണമായ അധികാരം മെത്രാൻ സംഘത്തിനുണ്ട്. തലവനെ കൂടാതെ ഒരിക്കലും ഈ അധികാരം ഉണ്ടായിരിക്കുകയില്ല. റോമാ മാർപാപ്പയുടെ സമ്മതത്തോടുകൂടി മാത്രമേ ഈ അധികാരം കൈകാര്യം ചെയ്യാൻ പാടുള്ളൂ. കാരണം നമ്മുടെ കർത്താവ് ശിമയോനെ മാത്രമാണ് സഭയുടെ പാറയും താക്കോൽ സൂക്ഷിപ്പുകാരനുമാക്കിയത്. (മത്താ 16:18, 19 ) (No:22).

സാർവ്വത്രിക സഭയുടെമേൽ മെത്രാൻ സംഘം അധികാരം നടത്തുന്ന ഔദ്യോഗിക മേഖല സാർവത്രിക സൂനഹദോസുകളാണ്. ഒരു കൗൺസിൽ സാർവ്വത്രിക സൂനഹദോസ് ആണെങ്കിൽ പത്രോസിൻ്റെ പിൻൻഗാമി അത് അംഗീകരിച്ചിരിക്കണം. കുറഞ്ഞപക്ഷം അത് പൊതു സുനഹദോസ് ആയി അംഗീകരിക്കുകയെങ്കിലും വേണം (No: 22). വിശ്വാസികളുടെയും മെത്രാന്മാരുടെയും ഐക്യത്തിന് ശാശ്വതവും ദൃശ്യവും ആയ ഉറവിടവും അടിസ്ഥാനവുമാണ് പത്രോസിൻ്റെ പിൻഗാമിയായ റോമാ മാർപാപ്പ.

സാർവ്വത്രിക സഭയുടെ മാതൃകയിൽ രൂപപ്പെടുത്തിയിട്ടുള്ള പ്രാദേശിക സഭകളിൽ ഐക്യത്തിന്റെ ദൃശ്യമായ ഉറവിടവും അടിത്തറയും മെത്രാന്മാർ തന്നെ (No:23). സാർവത്രിക സഭയുടെ പൊതു ശിക്ഷണവും വിശ്വാസൈക്യവും പരിരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക, ക്രിസ്തുവിൻ്റെ മൗതിക ശരീരം മുഴുവനെയും പ്രത്യേകിച്ച് മൗതിക ശരീരത്തിലെ ദരിദ്രരും ക്ലേശിതരുമായ അംഗങ്ങളെയും നീതിയെ പ്രതി മർദ്ദനമനുഭവിക്കുന്നവരെയും (മത്താ 5:10 ) സ്നേഹിക്കുവാൻ വിശ്വാസികളെ ഉപദേശിക്കുക; തിരുസഭ മുഴുവൻ്റെയും ഗുണത്തിനായുള്ള ഏതൊരു പ്രവർത്തനവും, പ്രത്യേകിച്ച് വിശ്വാസം പ്രചരിപ്പിക്കുവാനും പൂർണ്ണസത്യപ്രകാശം ദർശിക്കുവാനും വേണ്ടിയുള്ള യത്നങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നിവ മെത്രാന്മാരുടെയും കടമയാകുന്നു. (No:23)

ഈ വിഷയസംബന്ധമായ കൂടുതൽ പഠനങ്ങൾക്ക് ചുവടെ നൽകുന്ന ലിങ്ക് ഉപയോഗിക്കുക. https://youtu.be/yki7DFxt4GQമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.