മുപ്പത്തിരണ്ടാം ദിവസം 23-3-2022- വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിന്റെ ക്രമമനുസരിച്ചുള്ള ദൈവമാതാവിന്റെ വിമല ഹൃദയ പ്രതിഷ്ടാ ഒരുക്കം

==========================================================================

33 ദിവസത്തെ സമ്പൂർണ വിമലഹൃദയ പ്രതിഷ്ഠക്കുള്ള നിർദ്ദേശങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക

ഇരുപത്തിയേഴു മുതൽ മുപ്പത്തിമൂന്നു വരെയുള്ള അവസാനത്തെ ആഴ്ചയിലെ ഒരുക്ക പ്രാർത്ഥനകൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

==========================================================================

മുപ്പത്തിരണ്ടാം ദിവസം

യേശുവിനെ അറിയുക

ക്രിസ്താനുകരണ വായന.

വിശ്വസ്തനായ സ്നേഹിതൻ ആർ?

ഈശോ ; –

  1. മകനേ, നീ ഇനിയും വിവേകവും ധൈര്യവുമുള്ള ഒരു സ്നേഹിതൻ ആയിട്ടില്ല? ശിഷ്യൻ: കർത്താവേ, അതെന്തുകൊണ്ട്? ഈശോ: ലഘുവായ പ്രതിബന്ധം നേരിട്ടാൽ നീ ആരംഭിച്ചിട്ടുള്ള സ്നേഹകൃത്യങ്ങൾ ഉപേക്ഷിക്കുകയും വളരെ താൽപ്പര്യത്തോടുകൂടെ ആശ്വാസം തേടുകയും ചെയ്യുന്നു. ധീരനായ ഒരു സ്നേഹിതൻ പ്രലോഭനങ്ങളിൽ ഉറച്ചു നിൽക്കുന്നു: ശ്രതുവിന്റെ തന്ത്രപരമായ പ്രേരണകൾക്ക് സമ്മതം അരുളുന്നുമില്ല.
    ക്ഷേമകാലത്തു അവർ എന്നെ പ്രസാദിപ്പിക്കുന്നു; അനർത്ഥകാലത്ത് അവർ എനിക്കു യാതൊരു അപ്രിയവും വരു ത്തുന്നില്ല.
  2. വിവേകമുള്ള സ്നേഹിതൻ സ്നേഹമുള്ള മിത്രത്തിന്റെ ദാനത്തേക്കാൾ ദാതാവിന്റെ സ്നേഹത്തേയാണു കൂടുതൽ കണക്കിലെടുക്കുന്നത്.
    അവൻ ദാനത്തിന്റെ മൂല്യത്തെക്കാൾ സ്നേഹത്തെ
    മതിക്കുന്നു. എല്ലാ ദാനങ്ങൾക്കും ദാതാവിന്റെ സ്നേഹത്തെയാണു കൂടുതൽ കണക്കിലെടുക്കുന്നത്. അവൻ ദാനത്തിന്റെ മൂല്യത്തേക്കാൾ സ്നേഹത്തെ മതിക്കുന്നു. എല്ലാ ദാനങ്ങൾക്കും ഉപരിയായി സ്നേഹിതനെ കാണുന്നു.
    ഉത്തമ സ്നേഹിതൻ ദാനത്തെ വീക്ഷിക്കുന്നില്ല; സർവ്വ ദാനങ്ങളിലും ഉപരിയായി എന്നിൽ സംതൃപ്തിയടയുന്നു.
    ചില നേരങ്ങളിൽ എൻ്റെയും എൻ്റെ പുണ്യവാന്മാരുടേയും നേർക്ക് നീ ഉദ്ദേശിക്കുന്നതുപോലെയുള്ള ഭക്തി
    നിനക്കു തോന്നുന്നില്ലെങ്കിൽ, നിന്റെ കാര്യമെല്ലാം അവ സാനിച്ചുവെന്നു കരുതരുത്. ഇടയ്ക്കിടയ്ക്ക് നീ ആസ്വദിക്കുന്ന മധുരമായ സ്നേഹവികാരങ്ങൾ താല്ക്കാലിക വരപ്രസാദത്തിന്റെ ഫലവും സ്വർഗ്ഗരാജ്യത്തിന്റെ മുൻകൂട്ടിയുള്ള ആസ്വാദനവുമാണ്.
    അവയിൽ നീ അത്രയേറെ ആശ്രയിക്കേണ്ടതില്ല; അവ വന്നും പോയുമിരിക്കും.
    എന്നാൽ മനസ്സിൽ അങ്കുരിക്കുന്ന ദുർവ്വികാരങ്ങൾ ക്കെതിരായി യുദ്ധം ചെയ്ത്, പിശാചിന്റെ പ്രേരണകളെ വെറുത്തു തള്ളുന്നത് പുണ്യത്തിന്റെയും യോഗ്യതയുടേയും അടയാളമാണ്.
  3. നിനക്കുണ്ടാകുന്ന അസാധാരണ നിരൂപണങ്ങൾ; എന്തു കാര്യങ്ങളെക്കുറിച്ചായാലും, നിന്നെ പരിഭ്രമിപ്പിക്കരുത്. നിന്റെ പ്രതിജ്ഞയും ശുദ്ധനിയോഗവും നീ സ്ഥിരമായി കാത്തുകൊള്ളുക.
    ചിലപ്പോൾ നീ ഭക്തിപാരവശ്യത്തിലേക്കു നീങ്ങുന്നു
    പെട്ടെന്നു നീ സാധാരണമായ ഹൃദയമാന്ദ്യത്തിലേക്ക
    പിന്തിരിയുന്നു. ഇതു വെറും മായയല്ല. അവ നീ വരുത്തിക്കൂട്ടുന്നവയല്ല; നിന്റെ ഇഷ്ടത്തിനു വിരുദ്ധമായി സംഭവിക്കുന്നവയാണ്. അവയെ വെറുത്തു കൊണ്ടു നീ ചെറുത്തു നില്ക്കുന്നിടത്തോളം കാലം നിനക്കു യോഗ്യതയാണുണ്ടാകുക, നഷ്ടമല്ല. 4, നന്മചെയ്യാനുള്ള നിന്റെ ആഗ്രഹത്തെ തടയാനും ഭക്തി
    സംവർദ്ധകമായ സകല അഭ്യാസങ്ങളിലും നിന്ന്, അതായത് പുണ്യവാന്മാരോടുള്ള വണക്കം, എന്റെ പീഡാനുഭവത്തപ്പറിയുള്ള ഭക്തിജനകമായ ധ്യാനം, നിന്റെ പാപങ്ങളെ ക്കുറിച്ചുള്ള ഉപകാരപ്രദമായ ഓർമ്മ, സ്വന്തം ഹൃദയത്തിന്മേ ലുള്ള സുക്ഷം, പുണ്യത്തിൽ പുരോഗമിക്കാനുള്ള സ്ഥിര നിശ്ചയം എന്നിവയിൽ നിന്ന് നിന്നെ അകററാനുംവേണ്ടി നിന്റെ പൂർവ്വശ്രതു സർവ്വവിധേനയും യത്നിക്കുന്നുണ്ടെന്ന് അറിഞ്ഞുകൊള്ളുക.
    പ്രാർത്ഥന, ജ്ഞാനവായന എന്നിവയിൽ നിന്ന് നിന്നെ പിന്തിരിക്കാനായി നിനക്കു മുഷിച്ചിലും വെറുപ്പും വരത്തക്ക അനേകം ദുർവ്വിചാരങ്ങൾ അവൻ നിന്നിലുളവാക്കും. പാടുണ്ടെങ്കിൽ വി. കുർബ്ബാന സ്വീകരണത്തിൽ നിന്നു നിന്നെ അകററും.
    വഞ്ചനയുടെ കെണികൾ അവൻ നിന്റെ വഴിയിൽ വിരിക്കും. അവനെ വകവയ്ക്കരുത്; വിശ്വസിക്കയുമരുത്.
    അവൻകൊള്ളരുതാത്തവയും അശുദ്ധമായവും തോന്നിച്ചാൽ, അവന്റെ മേൽത്തന്നെ അവ ആരോപിച്ചുകൊണ്ടു പോകണം.
    അശുദ്ധാരൂപി, നീ ഓടിക്കോ നീചാ, നീ ലജ്ജിക്കുക, നീ മോഹാശുദ്ധനല്ലെങ്കിൽ, ഇത്തരം കാര്യങ്ങൾ നിന്നിൽ തോന്നിക്കയില്ല.
    ദുഷ്ടവഞ്ചകാ, എന്നെ വിട്ടുപോകുക. നിനക്ക് എന്നിൽ പങ്കില്ല പരാക്രമശാലിയായ ഒരു സമരവീരനെപ്പോലെ എന്റെ ഈശോ എന്നിൽ ഉണ്ടായിരിക്കും. നീ ലജ്ജിതനാകും.
    “നിന്റെ അടിമയാകുന്നതിനേക്കാൾ മരിക്കാനും എന്തു ശിക്ഷയും സഹിക്കാനുമാണെനിക്ക് ഇഷ്ടം’.
    “നീ മൗനമായി അടങ്ങിയിരിക്കുക. എന്നെ അലട്ടാൻ നീ വളരെ ബദ്ധപ്പെടുന്നുണ്ട്. എന്നാൽ നിന്നെ ഞാൻ ഗൗനിക്കുകയില്ല.’
    “കർത്താവാണ്. എന്റെ പ്രകാശവും എന്റെ രക്ഷയും, ആരെയാണു ഞാൻ ഭയപ്പെടുക?’ “എനിക്കെതിരെ ഒരു സൈന്യം പാളയമടിച്ചാലും എന്റെ
    ഹൃദയം ഭയപ്പെടുകയില്ല.” “കർത്താവാണ് എന്റെ സഹായിയും എന്റെ രക്ഷകനും
  4. തികഞ്ഞ യോദ്ധാവിനെപ്പോലെ നീ പടവെട്ടുക. ബല ഹീനതനിമിത്തം നിലംപതിച്ചാലും സമൃദ്ധമായ എന്റെ അനുഗ്രഹത്തിൽ ആശ്രയിച്ചുകൊണ്ട് മുമ്പത്തേക്കാളധികം ഓജസ്സോടെ എഴുന്നേൽക്കുക. വ്യർത്ഥമായ ആത്മ സംതൃപ്തിയിലും അഹങ്കാരത്തിലും നിന്നെ കാത്തുകൊള്ളുക. ഈ സംഗതിയിലുള്ള അശ്രദ്ധ നിമിത്തം അനേകർ അബദ്ധത്തിൽ നിപതിക്കുകയും
    സുഖപ്പെടുത്താൻ വയ്യാത്ത അന്ധതയിൽ അമരുകയും ചെയ്യുന്നുണ്ട്. സ്വന്തശക്തിയിൽ മൂഢമായി ആശ്രയിക്കുന്ന അഹങ്കാരികളുടെ വീഴ്ച നിനക്കു മുൻകരുതലിനും നിരന്തരമായ എളിമയ്ക്കും കാരണമാകട്ടെ. വിചിന്തനം.

സ്വാർത്ഥപ്രതിപത്തിയെ തകർക്കാനും മാനുഷിക താൽപ്പര്യങ്ങളെ നിഹനിക്കാനും വേണ്ടി ദൈവത്തിന്റെ ലക്ഷ്യ ങ്ങൾ പ്രാവർത്തികമാക്കാൻ ആത്മാവു പ്രയത്നിക്കേണ്ട താണ്. യഥാർത്ഥ സ്നേഹത്തിന്റെ നിയമം നമ്മുടെ നടപടി ക്രമമാക്കണം. സ്വന്തം ഇഷ്ടം നിറവേററാനല്ല; സമസ്തവും ദൈവത്തെ പ്രസാദിപ്പിക്കാനായി ചെയ്യുക. ആത്മപരിത്യാ ഗമാണു നമ്മുടെ ആശ്വാസത്തിന്റെ നിദാനം. ആകയാൽ, ആത്മാവ് ദൈവസ്നേഹത്തിനുള്ള ബലിവസ്തുവായി മാറണം.

പ്രാർത്ഥിക്കാം.

കർത്താവേ, എന്റെ സ്വാർത്ഥപ്രതിപത്തിയുടെ ഇംഗീതങ്ങൾക്ക് എന്നെ വിട്ടുകൊടുക്കരുതേ, ഒരിക്കലും ചെയ്യാ | നിടയില്ലാത്തതു ഞാൻ ആഗ്രഹിക്കാതിരിക്കട്ടെ. അങ്ങയുടെ താല്പ്പര്യങ്ങൾ തന്നെ ആയിരിക്കട്ടെ എന്റെ താല്പര്യങ്ങൾ; അങ്ങ് ആഗ്രഹിക്കുന്നതു മാത്രമായിരിക്കട്ടെ എന്റെ ആഗ്രഹങ്ങൾ. ആശ്വാസങ്ങളെയെന്നപോലെ മനോവേദനകളയും ഞാൻ ആനന്ദപൂർവ്വം സ്വാഗതം ചെയ്യുമാറാകട്ടെ. ഈ ലോകത്തിൽ എന്നെ ശിക്ഷിക്കുകയാണെങ്കിൽ, പരലോകത്തിൽ അങ്ങ് എന്നെ ശിക്ഷിക്കയില്ലെന്നു ഞാൻ പ്രത്യാശിക്കുന്നു.
ആമ്മേൻ.
അനുസ്മരണാവിഷയം:

വിവേകമതിയായ സ്നേഹിതൻ ദാനത്തേക്കാൾ ദാതാവിന്റെ സ്നേഹത്തെയാണു കൂടുതലായി കണക്കിലെടുക്കുന്നത്.

അഭ്യാസം:

ദൈവത്തിന്റെ കല്പനകളനുസരിച്ചു കൊണ്ട് അവിടുത്തോടുള്ള സ്നേഹം വെളിവാക്കുക.

2. മരിയൻ സമർപ്പണ ഒരുക്ക വായന- യഥാർത്ഥ മരിയഭക്തി- യിൽ നിന്ന്.

മരിയഭക്തിയെ വിമര്‍ശിക്കുന്നവരെയും സംശയിക്കുന്നവരെയും കുറിച്ച് വിശുദ്ധ,ലൂയിസ് ഡി മോണ്‍ഫോര്‍ട്ട്.

അഹങ്കാരികളായ പണ്ഡിതരാണ്, ഇക്കൂട്ടര്‍. എടുത്തുചാട്ടക്കാരും സ്വയം പര്യാപ്തരെന്ന് അഭിമാനിക്കുന്ന ഇവര്‍ക്കുമുണ്ട്, മാതാവിന്റെ ബഹുമാനത്തിനായി ചില ഭക്തകൃത്യങ്ങള്‍. എന്നാല്‍, സാധാരണക്കാര്‍ നിഷ്‌കളങ്കഹൃദയത്തോടും തീവ്രഭക്തിയോടും കൂടി ചെയ്യുന്ന ഭക്തകൃത്യങ്ങളെല്ലാം അവര്‍ ദോഷൈകദൃഷ്ടിയോടെ നിരൂപണം ചെയ്യും. അവയൊന്നും അവരുടെ ചിന്താഗതിക്ക് അനുരൂപമല്ല; കാരണം, പരിശുദ്ധ കന്യകയുടെ മാദ്ധ്യസ്ഥശക്തിയും കാരുണ്യവും തെളിയിക്കുന്ന അദ്ഭുതങ്ങളില്‍-അവ വിശ്വാസയോഗ്യരായ ഗ്രന്ഥകാരന്മാര്‍ സാക്ഷിക്കുന്നതായാലും, സ്യന്നാസ സഭകളുടെ ദിനവൃത്താന്തത്തില്‍ വിവരിക്കപ്പെടുന്നതായാലും-അവര്‍ക്കു വിശ്വാസമില്ല.

നിഷ്‌കളങ്കരും വിനീതരുമായ ഭക്തജനങ്ങള്‍ ചിലപ്പോള്‍ തെരുവിനരികെ നിന്നുപോലും മാതൃസ്വരൂപത്തിന്റെ മുമ്പില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്നതു കാണുക അവര്‍ക്ക് അസഹ്യമാണ്. അപ്രകാരം ചെയ്യുവര്‍ വിഗ്രഹാരാധകരാണു പോലും! അവര്‍ ആരാധിക്കുന്നതു കല്ലും മരത്തെയുമാണുപോലും! ബാഹ്യമായ ഈ ഭക്തി പ്രകടനങ്ങളൊന്നും തങ്ങള്‍ക്ക് ആവശ്യമില്ലെന്നും മാതാവിനെപ്പറ്റി പറയുന്ന അത്ഭുതങ്ങള്‍ വിശ്വാസയോഗ്യമല്ലാത്ത കെട്ടുകഥകള്‍ ആണെന്നുമാണ് അവരുടെ നിലപാട്. സഭാപിതാക്കന്മാര്‍ മാതാവിന്റെ അപദാനങ്ങളെ പ്രകീര്‍ത്തിച്ച് എഴുതിയിട്ടുളള കീര്‍ത്തനങ്ങള്‍ അവരുടെ പക്കല്‍ ഉദ്ധരിച്ചാല്‍, ഒന്നുകില്‍ വിദഗ്ധ പ്രാസംഗികരെപ്പോലെ, പിതാക്കന്മാര്‍ ആലങ്കാരികമായും അതിശയോക്തി കലര്‍ത്തിയും പറയുന്നതാണെന്നു അവര്‍ വാദിക്കും. അതുമല്ലെങ്കില്‍ അവര്‍ അതു തെറ്റായി വ്യാഖ്യാനിക്കും.

അഹങ്കാരികളും ലൗകികരുമായ ഇത്തരക്കാരെ വളരെയേറെ ഭയപ്പെടുക തന്നെ വേണം. ദൈവമാതൃഭക്തിക്ക് എതിരായി അപരിഹാര്യമായ തെറ്റ് അവര്‍ ചെയ്യുന്നു. ദുരുപയോഗത്തെ ദുരീകരിക്കുവാന്‍ എന്ന ഭാവേന അവര്‍ വിശ്വാസികളെ ഈ ഭക്തിയില്‍ നി് ബഹുദൂരം അകറ്റിക്കളയുന്നു.

  1. സംശയാലുക്കള്‍ മാതാവിനെ സ്തുതിക്കുമ്പോള്‍ നാം പുത്രനെ ഒരുവിധത്തില്‍ അവമാനിക്കുകയല്ലേ, ഒരാളെ ഉയര്‍ത്തി മറ്റെയാളെ താഴ്ത്തുകയല്ലേ എന്നു ഭയപ്പെടുന്നവരാണ് ഇക്കൂട്ടര്‍. പരിശുദ്ധ പിതാക്കന്മാര്‍ മറിയത്തിനു നല്കുന്ന നീതിയുക്തമായ മഹത്ത്വവും ബഹുമാനവും നാം അവള്‍ക്കു നല്കുന്നത് ഇവര്‍ക്ക് അസഹനീയമാണ്. മാതാവിനോട് പ്രാര്‍ത്ഥിക്കുന്നവര്‍, അവള്‍ വഴി ക്രിസ്തുവിനോടാണ് അപേക്ഷിക്കുതെന്ന് അവര്‍ക്കറിഞ്ഞു കൂടെന്നു തോന്നുന്നു. ദൈവമാതൃഭക്തിയും ദിവ്യകാരുണ്യഭക്തിയും പരസ്പര വിരുദ്ധങ്ങളാണെന്നായിരിക്കാം, അവരുടെ ധാരണ. ദിവ്യകാരുണ്യ സന്നിധിയില്‍ എന്നതിനേക്കാള്‍ മാതാവിന്റെ അള്‍ത്താരയുടെ മുമ്പില്‍ എപ്പോഴെങ്കിലും കൂടുതല്‍ ആളുകള്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്നതു കാണുക അവര്‍ക്കു ദുസ്സഹമാണ്. മാതാവിനെപ്പറ്റി ധാരാളം സംസാരിക്കുന്നതും അവളോടു തുടരെത്തുടരെ പ്രാര്‍ത്ഥിക്കുന്നതും അവര്‍ക്കിഷ്ടമല്ല. ‘ഇത്രയധികം കൊന്ത ജപിക്കുതും സഖ്യങ്ങള്‍ സ്ഥാപിക്കുന്നതും ഭക്തകൃത്യങ്ങള്‍ ബാഹ്യമായി ആചരിക്കുന്നതുകൊണ്ടും എന്തു പ്രയോജനം? ഇവയെല്ലാം സത്യമതത്തെ കോലം കെട്ടിക്കുകയാണ്. ‘നാം ക്രിസ്തുവിലാണ് ആശ്രയിക്കേണ്ടത്. അവിടുന്നാണ് നമ്മുടെ ഏക മദ്ധ്യസ്ഥ. നാം ക്രിസ്തുവിനെയാണ് പ്രസംഗിക്കേണ്ടത് അതാണ് യഥാര്‍ത്ഥ ഭക്തി’. ഇവര്‍ സാധാരണയായി പുറപ്പെടുവിക്കാറുളള അഭിപ്രായങ്ങളാണിവ. ഇവര്‍ പറയുന്നത് ഒരര്‍ത്ഥത്തില്‍ ചിലപ്പോള്‍ ശരിയാണെന്നു വരാം എന്നാല്‍, മരിയഭക്തിക്കു വിഘാതമാകത്തക്ക വിധത്തില്‍ ഇവര്‍ തങ്ങളുടെ സിദ്ധാന്തം പ്രായോഗികമാക്കുക നിമിത്തം, അത് അപകട പൂര്‍ണ്ണമായിത്തീരുന്നു. ഉപരിനന്മയുടെ പുറം ചട്ട അണിയിച്ച്, പിശാചു പ്രദര്‍ശിപ്പിക്കുന്ന ഒരു കുരുക്കാണിത്. കാരണം ‘മറിയത്തെ എത്ര കൂടുതലായി നാം ബഹുമാനിക്കുന്നുവോ, അത്ര അധികമായി നാം യേശുക്രിസ്തുവിനെ ബഹുമാനിക്കുന്നു. എന്തുകൊണ്ടൊല്‍ നാം മറിയത്തെ ബഹുമാനിക്കുന്നത് യേശുവിനെ ഏറ്റവും പൂര്‍ണ്ണമായി ബഹുമാനിക്കുന്നതിനും നാം അവളെ സമീപിക്കുന്നത്, നാം തേടുന്ന നമ്മുടെ പരമാന്ത്യമായ യേശുവിനെ കണ്ടുമുട്ടുവാനുളള വഴി, അവള്‍ ആയതിനാലുമാണ്. തിരുസഭ പരിശുദ്ധാത്മാവിനോടുകൂടി ആദ്യം മാതാവിനെയാണ് അഭിവാദനം ചെയ്യുന്നത്; പിന്നീട് പുത്രനെയും. ‘നീ സ്ത്രീകളില്‍ അനുഗ്രഹിക്കപ്പെട്ടവളാകുന്നു’. മറിയം ക്രിസ്തുവിനെക്കാള്‍ വലിയവളോ ക്രിസ്തുവിന് തുല്യയോ ആണെല്ല ഇതിന്റെ അര്‍ത്ഥം; അങ്ങനെ പറയുന്നതു വലിയ പാഷണ്ഡതയാണ്. ക്രിസ്തുവിനെ കൂടുതല്‍ അഭികാമ്യമായി പ്രകീര്‍ത്തിക്കുവാന്‍ ആദ്യം മറിയത്തെ നാം പ്രകീര്‍ത്തിക്കണം. ആകയാല്‍ യഥാര്‍ത്ഥ മരിയഭക്തരോടുകൂടെ നമുക്കു സംശയാലുക്കള്‍ക്ക് എതിരായി ഇങ്ങനെ പറയാം: ‘മറിയമേ, സ്ത്രീകളില്‍ നീ അനുഗൃഹീതയാകുന്നു; നിന്റെ ഉദരഫലമായ ക്രിസ്തു അനുഗൃഹീതനാകുന്നു’. നമുക്കു പ്രാര്‍ത്ഥിക്കാം പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.

3. വിമലഹൃദയപ്രതിഷ്ഠാ ഒരുക്ക ധ്യാനവും വിചിന്തനവും


“””””””””””””””””

ധ്യാനവിഷയവും പ്രാർത്ഥനയും

യേശുവിനായി ഞാൻ ദാഹിക്കണം

“ക്രിസ്തുവിന്റെ സ്നേഹം ഞങ്ങൾക്ക് ഉത്തേജനം നല്കുന്നു. ജീവി ക്കുന്നവർ ഇനിയും തങ്ങൾക്കുവേണ്ടി ജീവിക്കാതെ , തങ്ങളെ പ്രതി മരിക്കുകയും ഉയിർക്കുകയും ചെയ്തവനുവേണ്ടി ജീവിക്കേണ്ടതിനാണ് അവിടന്ന് എല്ലാവർക്കുംവേണ്ടി മരിച്ചത്” ( 2കോറി 5 , 14 – 15 ) .

ആമുഖം

യേശുവിനു നമ്മോടുള്ള ദാഹത്തെപ്പറ്റി നാം ഇന്നലെ ധ്യാനിക്കു കയുണ്ടായി . നമുക്ക് അവിടത്താടുണ്ടാകേണ്ട ദാഹത്തെപ്പറ്റിയാണ് ഇന്നു നാം വിചിന്തനം നടത്തേണ്ടത് .

യേശുവിൽ വിശ്വസിക്കുക : ക്രൈസ്തവ ജീവിതത്തിന്റെ സുപ്രധാന നിയമം

കൃപാവര ജീവിതത്തിന്റെ ഏറ്റവും പ്രധാന വ്യവസ്ഥ ദൈവപു ത്രനായ യേശുക്രിസ്തുവിൽ വിശ്വസിക്കുക എന്നതാണ് , “കർത്താവായ യേശുവിൽ വിശ്വസിക്കുക, നീയും നിന്റെ കുടുംബവും രക്ഷ പ്രാപി ക്കും ” ( അപ്പാ 16 , 31 ) . ” വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല ” ( ഹെബ്രാ 1: 6) , യേശുവിന്റെ അവസാനത്തെ ഉപദേശങ്ങളി ലൊന്നാണ് ; ” നിങ്ങളുടെ ഹ്യദയം അസ്വസ്ഥമാകണ്ടാ . ദൈവത്തിൽ വിശ്വസിക്കുവിൻ ; എന്നിലും വിശ്വസിക്കുവിൻ ” ( യോഹ 14 1 ) എന്നത് .

വിശ്വസിക്കുക എന്നതിനർഥം എല്ലാം നല്കി സ്നേഹിക്കുക എന്നത്രേ

വിശ്വസിക്കുക എന്നതിന്റെ അർഥമെന്താണ് ? കത്തോ ലിക്കാസഭയുടെ മതബോധന ഗ്രന്ഥം തരുന്ന വിശദീകരണം ഇപ്രകാരമാണ് . ” വിശ്വാസം വഴി മനുഷ്യൻ തന്റെ ബുദ്ധിയെയും മനസ്സിനെയും പൂർണമായി ദൈവത്തിനു സമർപ്പിക്കുന്നു . സ്വയം വെളിപ്പെടുത്തുന്ന ദൈവത്തിന് മനുഷ്യൻ തന്റെ അസ്തിത്വം മുഴുവൻ സമർപ്പിച്ചു കൊണ്ട്രം നല് കുന്നു ” ( മത ബാ ധനഗ്രന്ഥം , 143 ) , വിശ്വാസം എന്നത് പൂർണഹൃദയത്തോടെ യേശുവിനെ സ്നേഹിക്ക ലാണ് , തന്നെ മുഴുവനായും അവിടത്തേക്കു നല്കലാണ് ‘ , സമ്പൂർണ് സമർപ്പണമാണ് , അസ്തിത്വം മുഴുവൻ യേശുവിന് അടിയറവുവയ് ക്ക ലാണത് . അത് സമ്പൂർണ ആത്മദാനമാണ് . യേശുവിനായി ദാഹി ക്കലാണത് .

വിവാഹബന്ധംപോലൊരു ബന്ധം

യേശുവുമായി അഗാധമായും വ്യക്തിപരമായുമുള്ള അടുപ്പമാണ് ക്രൈസ്തവവിശ്വാസം . അതിനാൽ ശിഷ്യത്വജീവിതത്തെ വിശുദ്ധ പൗലോസ് കാണുന്നത് യേശുവുമായുള്ള വിവാഹബന്ധമായാണ് . “ നിർമലയായ വധുവിനെ അവളുടെ ഭർത്താവിന് എന്നപോലെ നിങ്ങളെ ക്രിസ്തുവിനു സമർപ്പിക്കേണ്ടതിന് ക്രിസ്തുവുമായി നിങ്ങളുടെ വിവാഹ നിശ്ചയം ഞാൻ നടത്തി ” ( 2 കോറി 11 , 2 ) . തുലനം ചെയ്യാനാ വാത്തവിധം വിവാഹബന്ധത്തെക്കാളും പരകോടി അധികം അഗാധമാണ് മനുഷ്യാത്മാവും യേശുവും തമ്മിലുളവാകുന്ന ബന്ധം . “ ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ ശാഖകളുമാണ് ” ( യോഹ 15 , 5 ) എന്ന് യേശു പറഞ്ഞതിലൂടെ ഈ സത്യമാണ് കൂടുതൽ വ്യക്തമാക്കപ്പെടുന്നത് . തായ്മരവും ശാഖയും തമ്മിലുള്ള ബന്ധം സ്വാഭാവികവും വേർപ്പെടു ത്താനാവാത്തതുമാണ് . ക്രൈസ്തവനും ക്രിസ്തുവും തമ്മിലുള്ള ബന്ധവും ഇപ്രകാരം തന്നെി ജീവിതകാലം മുഴുവൻ നീണ്ടുനില്ക്കുന്ന ഒരു ഉടമ്പടി സ്നേഹമാണ് വിശ്വാസം . ഇതാണ് മരിയൻ സമർപ്പണത്തിന്റെ കാതൽ .

വരനോടുള്ള സ്നേഹത്തെപ്രതി വധു സർവതും ത്യജിക്കുന്നതു പോലെ

അക്കാരണത്താൽ , മറിയത്തിനു സമ്പൂർണ സമർപ്പണം ചെയ്യുന്ന തോടെ നമ്മുടെ ജീവിതം ആകമാനം മാറണം . വിവാഹിതയാകുന്ന ഒരു പെൺകുട്ടിയുടെ ജീവിതമാകമാനം , വിവാഹദിവസം മുതൽ വ്യത്യാസപ്പെടുന്നതുപോലെയാണത് . അവളുടെ താമസസ്ഥലം മാറുന്നു . ഭക്ഷണരീതി മാറുന്നു . ജീവിത സാഹചര്യങ്ങൾ മാറുന്നു . അനുദിന സമയക്രമങ്ങൾ മാറുന്നു . ഇടപഴകുന്ന വ്യക്തികൾ മാറുന്നു . ജീവിത രത്തിലെ മുൻഗണനകൾ മാറുന്നു . എല്ലാ മാറ്റവും അവളുടെ ഭർത്താ വിനെ കേന്ദ്രീകരിച്ചുള്ള മാറ്റമാണ് . ആ ഒരു വ്യക്തിയോടുള്ള ഉടമ്പടി സ്നേഹമാണ് സർവതും മാറ്റിമറിച്ചത് . ആ സ്നേഹത്തിന് അവൾ കൊടുത്ത വിലയാണ് ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ എല്ലാംതന്നെ . ജീവിതത്തിൽ പ്രധാനപ്പെട്ടതായുണ്ടായിരുന്നതെല്ലാം പെട്ടെന്നു മാറ്റുക അഥവാ ഉപേക്ഷിക്കുക എന്നത് വളരെ വേദനാജനകമാണ് . ജനിച്ചു വളർന്ന വീട് , ജീവിച്ചു തഴങ്ങിയ ശീലങ്ങൾ , നാളുകളായി പരിചരിച്ച പതിവുകൾ ഇതൊക്കെ പെട്ടെന്നുപേക്ഷിക്കുക ഏറെ ത്യാഗം ആവശ്യമുള്ള കാര്യങ്ങളാണ് . പക്ഷേ , ഭർത്താവിനോടുള്ള സ്നേഹം എന്ന ഒറ്റ കാര്യം ആ വേദനകളെയെല്ലാം മധുരമായി മാറ്റുന്നു . ഇതുപോലെതന്നെ , യേശു വിന് എന്നോടുള്ള ദാഹം ഞാൻ അറിയുന്നതോടെ , ഞാൻ എന്റെ യേശു വിനായി സന്തോഷപൂർവം എന്റെ എല്ലാ ഇഷ്ടങ്ങളും ഉപേക്ഷിക്കാൻ ശക്തനായിത്തീരുകയാണു ചെയ്യുന്നത് .

യേശുവാകുന്ന സ്വർഗീയവരനുവേണ്ടി വധുവായ ഞാൻ സസന്തോഷം ഉപേക്ഷിക്കേണ്ടവ

യേശുവോടുള്ള സ്നേഹത്തെപ്രതി ഉപേക്ഷിക്കേണ്ട ഏറ്റവും പ്രധാനകാര്യം പാപസന്തോഷങ്ങളാണ് . കാരണം , പാപസന്തോഷങ്ങൾ തിരഞ്ഞെടുക്കുമ്പോൾ നാം യേശുവിനെ കുരിശിൽ തറയ്ക്കുകയാണ് ചെയ്യുന്നത് ( ഹെബ്രാ 6 , 4 – 6 കാണുക ) . ” ദൈവത്തിന് നമ്മോടുള്ള സ് സ്നേഹത്തിന് എതിരായി പാപം തന്നെത്തന്നെ പ്രതിഷ്ഠിക്കുകയും അതിൽനിന്ന് നമ്മുടെ ഹൃദയത്തെ അകറ്റുകയും ചെയ്യുന്നു ” ( മതബോ ധനഗ്രന്ഥം 1850 ).

രണ്ടാമതായി ഉപേക്ഷിക്കേണ്ടത് പാപഹേതുക്കളാണ് . പാപഹ തുക്കൾ ഉപേക്ഷിക്കാതിരിക്കുന്നത് പാപം വീണ്ടും ചെയ്യും എന്ന തീരു മാനത്തിന്റെ തെളിവാണ് . പ്രണയബന്ധങ്ങൾ , തിന്മയ്ക്ക് അടുത്ത കാരണമായ ഗ്യാങ്ങുകൾ , പാപകാരണമാകുന്ന കൂട്ടുകെട്ടുകൾ , സാഹചര്യ ങ്ങൾ , സ്ഥലങ്ങൾ , വസ്തുക്കൾ , വസ്ത്രങ്ങൾ , തൊഴിലുകൾ , ബിസിനസ് എന്നിവയാണവ . തിന്മയ്ക്കായി ഉപയോഗപ്പെടുത്തുന്ന ഫേസ് ബുക്ക് , വാട്സ് ആപ്പ് തുടങ്ങിയ നവീന സാമൂഹികമാധ്യമങ്ങൾ ഇവയിൽ പ്രധാനമാണ് . ഇക്കാര്യങ്ങൾ മനുഷ്യന്റെ പരമ ലക്ഷ്യവും സൗഭാഗ്യവുമായ ദൈവത്തിൽനിന്ന് , അവിടത്തേക്കാൾ താഴ്ന്ന ഒരു സന്തോഷത്തെ കൂടുതൽ ഇഷ്ടപ്പെടുകവഴി അകറ്റുന്നു .

മൂന്നാമതായി ഉപേക്ഷിക്കേണ്ടത് ലൗകിക ജീവിതരീതിയാണ് . ” നിങ്ങൾ ഈ ലോകത്തിന് അനുരൂപരാകരുത് ” ( റോമാ 12 , 2 ) എന്ന ദൈവികോപദേശം വളരെ ഗൗരവത്തോടെ എടുക്കണ്ട കാലഘട്ടമാണിത് . ദൈവത്തിനും ദൈവികമൂല്യങ്ങൾക്കും ഒരു സ്ഥാനവും കൊടുക്കാത്ത ജീവിതശൈലിയുടെ സ്വാധീനം ഇന്നു വളരെ ശക്തമാണ് . യേശുവിനെ ഹൃദയത്തിൽ കർത്താവായി പൂജിക്കുന്ന ഒരു വ്യക്തിക്ക് അത്തരം ജീവിതശൈലികൾ ഒരിക്കലും ചേർന്നതല്ല . എല്ലാവരെയും പോലെ ആകാനുള്ള പ്രലോഭനം ചെറുക്കേണ്ടവരാണ് ക്രൈസ്തവർ . യേശു വിനെപ്പോലെയാകാൻ തിരഞ്ഞെടുക്കപ്പെട്ടവരാണ് നാം . ആഡംബരവും സുഖലോലുപതയും ധൂർത്തും പ്രദർശന മനോഭാവവും വെടിഞ്ഞ് എളിമയും ലാളിത്യവും നാം സ്വന്തമാക്കണം .

യേശുവോടുള്ള സ്നേഹബന്ധത്തിൽ ഏറെ വളരേണ്ടതുണ്ട്

“ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കേണമേ ” ( ലൂക്കാ 17 : 5 ) എന്നതായിരുന്നു അപ്പോസ്തലന്മാരുടെ യേശുവിനോടുള്ള മുഖ്യപ്രാർഥന . യേശു വുമായുള്ള സ്നേഹബന്ധത്തിലെ വളർച്ച അവർ എത്രമാത്രം ആഗ്രഹി ച്ചിരുന്നു എന്നതാണ് ഇതു സൂചിപ്പിക്കുന്നത് . ഇടയ്ക്ക് തളർച്ചയുണ്ടായെങ്കിലും അവരുടെ സ്നേഹം അടിക്കടി വളർന്നു , നാഥനുവേണ്ടി മരിക്കാൻ തക്ക പൂർണസ്നേഹത്തിലേക്ക് അതുയർന്നു . സമ്പൂർണ മരിയൻസമർപ്പണത്തോടെ യേശുവുമായുള്ള “വിവാഹം” നടക്കുന്നതേയുള്ളൂ . തുടർന്നുള്ള ഓരോ ദിവസവും സ്നേഹത്തിൽ വളരാൻ ദാഹിച്ചു പരിശ്രമിക്കേണ്ടിയിരിക്കുന്നു .

പരിശുദ്ധമറിയം ഏറ്റവും വലിയ മാതൃക

പരിശുദ്ധ മറിയത്തിന്റെ വിശ്വാസമാണ് വിശ്വാസത്തിന്റെ ഏറ്റവും ഉയർന്ന മാതൃകയായി വിശുദ്ധഗ്രന്ഥം എടുത്തുകാണിക്കുന്നത് . യേശു വിനുവേണ്ടിയും അവിടത്തെ ദൗത്യത്തിനുവേണ്ടിയും അവൾ നൂറുശത മാനവും സ്വയം വ്യയംചെയ്തതിനാലാണത് . യേശുവും മറിയവും തമ്മിൽ വേർതിരിക്കാനാവാത്ത ബന്ധമാണുള്ളത് . വിശുദ്ധ ലൂയിസ് ഡി മോൺ ഫോർട്ട് ഇങ്ങനെ പറയുന്നുണ്ട് . ക്രിസ്തുനാഥന്റെ പക്കലേക്കു പോകാൻ നിങ്ങൾ ഒരു പുതിയ മാർഗം തുറന്നു എന്നിരിക്കട്ടെ . വിശുദ്ധരുടെ എല്ലാ യോഗ്യതകളും നിരത്തിയതും അവരുടെ വീരോചിതമായ സുകൃതങ്ങളാൽ അലംകൃതവും മാലാഖമാരുടെ പ്രഭകൊണ്ട് ശോഭന വും സുന്ദരവും രമ്യവുമായ ഒരു പാത . അതിലേ സഞ്ചരിക്കുന്നവരെ നയിക്കാനും രക്ഷിക്കാനും താങ്ങാനും അകമ്പടി സേവിക്കാനും എല്ലാ മാലാഖമാരും പുണ്യവാന്മാരും ആ വഴിയിലുണ്ടെന്നും കരുതുക . ഞാൻ ആയിരം പ്രാവശ്യം ആണയിട്ടു തറപ്പിച്ചു പറയുന്നു . അത്ര ഉത്തമമായ ആ മാർഗം ഉപേക്ഷിച്ച് മറിയത്തിന്റെ വിമലമാർഗമേ ഞാൻ തിരഞ്ഞെടുക്കൂ . സ്നേഹരൂപനായ ഈശോ മഹത്ത്വത്തോടെ ഭൂമിയെ ഭരിക്കാൻ വീണ്ടും വരുമ്പോൾ മറിയത്തിന്റെ മാർഗമേ തിരഞ്ഞെടുക്കൂ . അവളെ യാണല്ലോ ഏറ്റവും ശ്രേഷ്ഠമായ ആദ്യത്തെ വരവിന് അവിടന്നു തിരഞെഞ്ഞെടുത്തത് . ആദ്യത്തെയും അവസാനത്തെയും വരവുകൾ തമ്മിൽ ഒന്നയുള്ള വ്യത്യാസം . ആദ്യത്തേതു രഹസ്യവും നിഗൂഢവുമായിരു ന്നുവെങ്കിൽ , അവസാനത്തേതു മഹത്ത്വപൂർണവും ഉജ്ജ്വലപ്രഭാപൂരി തവും ആയിരിക്കും ” ( ‘ യഥാർഥ മരിയഭക്തി ‘ , 158 ) .

വിശുദ്ധ ലൂയിസ് ഡി മോൺപോർട്ട് ശുപാർശ ചെയ്യുന്ന ഈ മരി യൻ സമർപ്പണം നാം നടത്തുന്നതോടെ പരിശുദ്ധ മാതാവു നമ്മെ കരം പിടിച്ചു നയിക്കും . അവൾതന്നെ യേശുവിനോടുള്ള സ്നേഹ ത്തിന്റെ ഓരോരോ ചുവടുകളും ചവുട്ടിക്കയറാൻ നമ്മെ സഹായിക്കും . യേശു സ്നേഹത്താൽ മുറ്റിയ അവളുടെ ഹൃദയം നമുക്കു വായ്പ തരും . ആ വിമലഹൃദയത്തിൽ പ്രവേശിച്ച് മറിയത്തിന്റെ തീവ്രതയുള്ള സ്നേഹത്താൽത്തന്നെ യേശുവിനെ സ്നേഹിക്കാൻ നമുക്കാവും .

ബൈബിൾ വായന

“ഇവ മാത്രമല്ല എന്റെ കർത്താവായ യേശുക്രിസ്തുവിനെപ്പറ്റിയുള്ള ജ്ഞാനം കൂടുതൽ വിലയുള്ളതാകയാൽ , സർവവും നഷ്ടമായിത്തന്നെ ഞാൻ പരിഗണിക്കുന്നു . അവനെപ്രതി ഞാൻ സകലവും നഷ്ടപ്പെടുത്തുകയും ഉച്ഛിഷ്ടംപോലെ കരുതുകയുമാണ് . ഇതു ക്രിസ്തുവിനെ നേടുന്നതിനും അവനോടുകൂടെ ഒന്നായി കാണപ്പെടുന്നതിനും വേണ്ടിയത്രേ . ഇത് എനിക്കു കിട്ടിക്കഴിഞ്ഞെന്നോ , ഞാൻ പരിപൂർണനായെന്നാ അർഥമില്ല . ഇതു സ്വന്തമാക്കാൻവേണ്ടി ഞാൻ തീവ്രമായി പരിശ്രമിക്കുകയാണ് ; യേശുക്രിസ്തു എന്നെ സ്വന്തമാക്കിയിരിക്കുന്നു . സഹോദരരേ , ഞാൻ തന്നെ ഇനിയും ഇതു സ്വന്തമാക്കിയെന്നു കരുതുന്നില്ല . എന്നാൽ , ഒരുകാര്യം ഞാൻ ചെയ്യുന്നു . എന്റെ പിന്നിലുള്ളവ വിസ്മരിച്ചിട്ട് , മുമ്പിലുള്ളവ ലക്ഷ്യമാക്കി ഞാൻ മുന്നേറുന്നു . യേശുക്രിസ്തുവിലൂടെ ഉന്നതത്തിലേക്കുള്ള ദൈവത്തിന്റെ വിളിയാകുന്ന സമ്മാനത്തിനു വേണ്ടി ഞാൻ ലക്ഷ്യത്തിലേക്കു പ്രയാണംചെയ്യുന്നു ” ( ഫിലി 3 , 8 – 17 ).

ഇന്നത്തെ പ്രാർഥന

കർത്താവായ യേശുവേ , എന്റെ ജീവിത സാഫല്യം അടങ്ങിയിരിക്കുന്നത് അങ്ങയെ സ്നേഹിക്കുന്നതിലാണെന്ന് ഞാൻ തിരിച്ചറിയുന്നു . അങ്ങ് എനിക്കുവേണ്ടി ദാഹിക്കുന്നു എന്ന സത്യം എല്ലാ പാപവും ഉപേക്ഷിച്ച് അങ്ങയ്ക്കുവേണ്ടിമാത്രം ജീവിക്കാൻ എന്നെ ഉത്തേജിപ്പിക്കട്ടെ . അങ്ങ് എന്നെ സ്വന്തമാക്കിയപോലെ, ഞാൻ അങ്ങയെ സ്വന്തമാക്കാനുള്ള കൃപ എനിക്കു തരണമേ . അങ്ങേക്ക് എന്നോടുള്ള ദാഹം പോലെയുള്ള ഒരു ദാഹം അങ്ങയുടെ നേർക്ക് എന്നിലുണ്ടാകാൻ കനിയണമേ . എനിക്കു ജീവിക്കുക എന്നതു ക്രിസ്തുവും മരിക്കുക എന്നതു നേട്ടവും ( ഫിലി 1 , 21 ) ആകാൻ ഇടയാക്കണമേ . പരിശുദ്ധ മാതാവേ , നിന്റെ വിമലഹൃദയത്തിന്റെ സ്നേഹവായ്പോടെ യേശുവിനെ സ്നേഹിക്കാൻ എന്നെ അനു വദിച്ചാലും ! ആമേൻ

സത്കൃത്യം

അർഹമായ ഒരു നേട്ടമോ അഭിനന്ദനമോ നന്ദിവാക്കോ ഈശോയോടുള്ള സ്നേഹത്തെപ്രതി വേണ്ടെന്നുവയ്ക്കുക.

==========================================================================

ശാലോം ടി വി യിൽ ബഹുമാനപ്പെട്ട വട്ടായിലച്ചൻ നയിച്ച വിമലഹൃദയ പ്രതിഷ്ഠ അച്ഛന്റെ പ്രേത്യേക അനുവാദത്തോടെ ഇവിടെ നൽകുന്നു. സാധിക്കുന്ന എല്ലാവരും സമയം കണ്ടെത്തി ഈ അനുഗ്രഹപ്രദമായ ശുശ്രൂഷയിൽ പങ്കുകൊള്ളുക

==========================================================================

DAY 1 പ്രതിഷ്ഠാ ഒരുക്കം DAY17 പ്രതിഷ്ഠ ഒരുക്കം

DAY 2 പ്രതിഷ്ഠാ ഒരുക്കം DAY18 പ്രതിഷ്ഠ ഒരുക്കം

DAY 3 പ്രതിഷ്ഠാ ഒരുക്കം DAY 19 പ്രതിഷ്ഠ ഒരുക്കം

DAY 4 പ്രതിഷ്ഠാ ഒരുക്കം DAY 20 പ്രതിഷ്ഠ ഒരുക്കം

DAY 5 പ്രതിഷ്ഠാ ഒരുക്കം DAY 21 പ്രതിഷ്ഠ ഒരുക്കം

DAY 6 പ്രതിഷ്ഠാ ഒരുക്കം DAY 22 പ്രതിഷ്ഠ ഒരുക്കം

DAY 7 പ്രതിഷ്ഠാ ഒരുക്കം DAY 23 പ്രതിഷ്ഠ ഒരുക്കം

DAY 8 പ്രതിഷ്ഠാ ഒരുക്കം DAY 24 പ്രതിഷ്ഠ ഒരുക്കം

DAY 9 പ്രതിഷ്ഠാ ഒരുക്കം DAY25 പ്രതിഷ്ഠ ഒരുക്കം

DAY 10 പ്രതിഷ്ഠാ ഒരുക്കം DAY 26

DAY 11 പ്രതിഷ്ഠാ ഒരുക്കം DAY 27

DAY 12 പ്രതിഷ്ഠ ഒരുക്കം DAY 28

DAY 13 പ്രതിഷ്ഠ ഒരുക്കം DAY 29

DAY 14 പ്രതിഷ്ഠ ഒരുക്കം DAY 30

DAY 15 പ്രതിഷ്ഠ ഒരുക്കം DAY 31

DAY16 പ്രതിഷ്ഠ ഒരുക്കം

MARIAN MINISTRY & THE CONFRATERNITY OF THE MOST HOLY ROSARY



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.