Thursday, September 18, 2025
spot_img
More

    14 വയസുകാരനായ പൗലോയ്ക്ക് ആശുപത്രിയില്‍ വച്ച് സ്ഥൈര്യലേപനം കാരണം കേള്‍ക്കണോ?

    പള്ളിയിലേക്ക് പോകാന്‍ നമുക്ക് കഴിയില്ലെങ്കില്‍ പള്ളി ചിലപ്പോള്‍ നമ്മുടെ അടുക്കലേക്ക് വരും, പ്രത്യേകിച്ച് രോഗാവസ്ഥയില്‍. അത്തരമൊരു സംഭവമാണ് ബ്രസീലില്‍ നിന്ന് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പതിനാലു വയസുകാരനായ പൗലോ വിയാനയാണ് ഈ സംഭവത്തിലെ നായകന്‍. സ്ഥൈര്യലേപനം സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് പൗലോയ്ക്ക കഠിനമായ തലവേദനആരംഭിച്ചത്.

    ഇടവക പള്ളിയില്‍ സ്ഥൈര്യലേപനം നടന്ന ദിവസമാണ് പൗലോയെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. തലവേദനയോ ആശുപത്രിവാസമോ പൗലോയെ വേദനിപ്പിച്ചില്ല, പകരം സങ്കടപ്പെടുത്തിയത് പരിശുദ്ധാത്മാവിനെ സ്വീകരിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നതുമാത്രം. പൗലോയുടെ അമ്മ മകന്റെ വിഷമം ആശുപത്രിയിലെ ഒരു കന്യാസ്ത്രീയെ അറിയിച്ചു. കന്യാസ്ത്രീ അക്കാര്യം സ്ഥലത്തെ മെത്രാനെയും. അപ്പോഴേയ്ക്കും പൗലോയുടെ വിദഗ്ദപരിശോധനകളുടെ ഫലം പുറത്തുവന്നിരുന്നു. പൗലോയ്ക്ക് ട്യൂമറാണെന്നായിരുന്നു അത്..

    സംസാരിക്കാനും മറ്റും ബുദ്ധിമുട്ടും അനുഭവപ്പെട്ടു തുടങ്ങി. ഈ സാഹചര്യത്തില്‍ ബിഷപ് ആശുപത്രിയിലെത്തി പൗലോയ്ക്ക് സ്ഥൈര്യലേപനം നല്കുകയായിരുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!