Thursday, March 20, 2025
spot_img
More

    വിവാഹമോചനം നിയമാനുസൃത വ്യഭിചാരം ഈശോ നല്കിയ സന്ദേശം പറയുന്നു

    വിവാഹമോചനങ്ങളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നകാലമാണ് ഇത്. പത്തും ഇരുപതും വര്‍ഷം ദാമ്പത്യത്തില്‍ പിന്നിട്ടവര്‍ മാത്രമല്ല വിവാഹം കഴിഞ്ഞ് രണ്ടും മൂന്നും ആഴ്ചകളും ദിവസങ്ങളും കഴിയുമ്പോള്‍ തന്നെ വിവാഹമോചനം ആവശ്യപ്പെട്ട് രംഗത്തു വരുന്നവരും കുറവല്ല. ഈ സാഹചര്യത്തിലാണ് ദൈവമനുഷ്യന്റെ സ്‌നേഹഗീതയിലെ സന്ദേശം പ്രസക്തമാകുന്നത്.

    വിവാഹമോചനം നിയമാനുസൃത വ്യഭിചാരമാണെന്നാണ് ഈശോ അതില്‍ പറയുന്നത്. ഈശോയുടെ വാക്കുകള്‍ ഇങ്ങനെയാണ്.

    വിവാഹത്തിന്റെ അര്‍ത്ഥം സന്താനോല്പാദനം എന്നാണ്. അങ്ങനെയല്ലെങ്കില്‍ അത് അധാര്‍മ്മികമാണ്. നിങ്ങളുടെ വിവാഹകിടക്കകള്‍ വേശ്യാഗൃഹങ്ങളാക്കരുത്. കാമാസക്തികൊണ്ട് കൊണ്ട് അതിനെ മലിനമാക്കുമ്പോള്‍ മാതൃത്വം കൊണ്ട് അതിനെഅഭിഷേകം ചെയ്യാതിരിക്കുമ്പോള്‍ അത് വേശ്യാലയമായിത്തീരുകയാണ് ….

    വിവാഹം സന്താനോല്പാദനത്തിന് മാത്രമല്ല പുരുഷന്റെയും സ്ത്രീയുടെയും ഉയര്‍ച്ചയ്ക്കും ആശ്വാസത്തിനും കൂടിയാണ്. അത് ഒരു കടമയും ശുശ്രൂഷയുമാണ്. അത് സ്‌നേഹമാണ്,ദ്വേഷമല്ല. അതിനാല്‍ കുടുംബത്തലവന്‍ നീതിമാനായിരിക്കണം.അധികം കാര്‍ക്കശ്യമോ അമിത കാരുണ്യമോകൂടാതെ വര്‍ത്തിക്കണം. ഈശോപറയുന്നു

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!