നൈജീരിയ: കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയ കന്യാസ്ത്രീകള്‍ നാലു പേരും മോചിതരായി. സന്യാസസമൂഹം തന്നെയാണ് മോചനവാര്‍ത്ത അറിയിച്ചത്.
ഞായറാഴ്ചയായിരുന്നു സംഭവം. വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കാന്‍ പോവുകയായിരുന്ന സിസ്റ്റര്‍മാരായ ജോഹാനസ്, ക്രിസ്റ്റാബെല്‍,ലിബെറെറ്റ,ബെന്നീറ്റ എന്നിവരെയാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. വ്യവസ്ഥകളൊന്നുമില്ലാതെയാണ് നാലുപേരെയും വിട്ടയച്ചതെന്നും നാലുപേരും സുരക്ഷിതരായിരിക്കുന്നുവെന്നും പത്രക്കുറിപ്പ് പറയുന്നു.
ഇന്ന് ഞങ്ങളെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായ ദിവസമാണ് ഈ സന്തോഷം ഞങ്ങള്‍ എല്ലാവരുമായി പങ്കുവയ്ക്കുന്നു. പത്രക്കുറിപ്പ് വ്യക്തമാക്കി.
സിസ്റ്റേഴ്‌സ് ഓഫ് ജീസസ് ദ സേവിയര്‍ സമൂഹാംഗങ്ങളാണ് ഇവര്‍. ദരിദ്രരെയും രോഗികളെയും വൃദ്ധരെയും സംരക്ഷിക്കുന്ന സമൂഹമാണ് ഇത്.
നൈജീരിയായില്‍ അടുത്തയിടെയായി ക്രൈസ്തവരെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ക്രൈസ്തവരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന അപേക്ഷ അധികാരികള്‍ ഇനിയും ചെവിക്കൊണ്ടിട്ടില്ല.