Thursday, November 21, 2024
spot_img
More

    അന്ത്യദിനങ്ങള്‍ ധന്യമാകാന്‍ ഇതേയുള്ളൂ മാര്‍ഗ്ഗം

    പല മനുഷ്യരുടെയും അന്ത്യദിനങ്ങള്‍ സമാധാനപൂര്‍വ്വമല്ല. പലതരത്തിലുള്ള അസ്വസ്ഥതകള്‍ അവരെ പിടികൂടുന്നുവെന്ന് മാത്രമല്ല മരണമടുക്കാറാകുമ്പോഴേയ്ക്കും ഭൂമി വിട്ടുപിരിയാനുള്ള വിമുഖത, മരിക്കാനുളള പേടി, മരണാനന്തര ജീവിതത്തെക്കുറിച്ചോര്‍ത്തുള്ള ആശങ്കകള്‍ ഇങ്ങനെ പലപല കാരണങ്ങള്‍ അന്ത്യദിനങ്ങളെ ദുരിതപൂര്‍ണ്ണമാക്കാറുണ്ട്. ലൗകികസുഖങ്ങളുടെ പുറകെ പോയി ദൈവത്തില്‍ നിന്ന് അകന്നുജീവിക്കുന്ന മനുഷ്യര്‍ക്കൊരിക്കലും അന്ത്യദിനങ്ങള്‍ സ്വസ്ഥതയുടേതായിരിക്കുകയില്ല. ഇതിന് എന്താണ് പോംവഴി? വിശുദ്ധ ഗ്രന്ഥത്തിലെ വാക്കുകള്‍ കേള്‍ക്കൂ.

    അവിടുത്തോട് വിട്ടകലാതെ ചേര്‍ന്നുനില്ക്കുക; നിന്‌റെ അന്ത്യദിനങ്ങള്‍ ധന്യമായിരിക്കും (പ്രഭാഷകന്‍ 2:3) എന്നാണ് വിശുദ്ധ ഗ്രന്ഥം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

    ദൈവചിന്തയുണ്ടെങ്കില്‍, ദൈവവിചാരമുണ്ടെങ്കില്‍ ദൈവത്തോടുള്ള സ്‌നേഹമുണ്ടെങ്കില്‍ നാമൊരിക്കലും തിന്മ ചെയ്യുകയില്ല. മറ്റുള്ളവരെ ചൂഷണംചെയ്യുകയോ അടിച്ചമര്‍ത്തുകയോ ഇല്ല.പാപം ചെയ്യുകയില്ല. ദുഷ്ടത നമ്മുടെ മനസ്സില്‍ ഉണ്ടായിരിക്കുകയില്ല. എനിക്കൊരു മരണമുണ്ട്. ആ മരണത്തിന് ശേഷംഎന്റെ പ്രവൃത്തികള്‍ക്കനുസൃതമായ അന്ത്യവിധിയും. ഇങ്ങനെയൊരു ചിന്തയോടെ ജീവിക്കുക. അപ്പോള്‍ ദൈവത്തോട് നാംചേര്‍ന്നുനില്ക്കും.അവിടുന്ന് പറയുന്നത് പോലെ പ്രവര്‍ത്തിക്കാനും അനുസരിക്കാനും സന്നദ്ധരാവുകയും ചെയ്യും. ദൈവത്തോട് ചേര്‍ന്നുനില്ക്കുന്നവന്‍ ഒരിക്കലും മരണത്തെ ഭയപ്പെടുകയില്ല. കാരണം അവനറിയാം അവന്‍ മരിച്ച്‌ചെല്ലുന്നത് ദൈവത്തിന്റെ അടുക്കലേക്കാണെന്ന്. അതുകൊണ്ട് ദൈവവിചാരത്തോടെ ജീവിക്കുക. നമ്മുടെ അന്ത്യദിനം സമാധാനപൂര്‍വ്വമായിരിക്കും.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!