പ്രാര്‍ത്ഥിക്കുമ്പോള്‍ മറക്കരുതാത്ത കാര്യമോ തീര്‍ച്ചയായും അങ്ങനെയൊരു കാര്യമുണ്ടെന്നാണ് യോഹ 14:14 പറയുന്നത്.
എന്റെ നാമത്തില്‍ നിങ്ങള്‍ എന്നോട് എന്തെങ്കിലും ചോദിച്ചാല്‍ ഞാനത് ചെയ്തുതരും എന്നതാണ് ആ വാഗ്ദാനം.
നമ്മള്‍ പ്രാര്‍ത്ഥിക്കുന്നവരാകാം, വിശ്വാസമുള്ളവരാകാം.പക്ഷേ നമ്മള്‍ പ്രാര്‍ത്ഥിക്കുന്ന കാര്യം സാധിച്ചുകിട്ടാതെ വന്നിട്ടുണ്ടാകാം. അതിന് കാരണം അവിടുത്തെ നാമത്തില്‍ നാം ഒന്നും ചോദിക്കുന്നില്ല എന്നാണ്. അതുകൊണ്ട് ഇനി മുതല്‍ നമുക്ക് നമ്മുടെ പ്രാര്‍ത്ഥനകളുടെ സ്വഭാവം ഒന്ന് മാറ്റിനോക്കാം. അവിടുത്തെ നാമത്തില്‍ നമുക്ക് ചോദിക്കാം. അപ്പോള്‍ ദൈവം അത് തീര്‍ച്ചയായും സാധിച്ചുതരും.