കര്‍ത്താവേ സര്‍വ്വഭൗമിക വസ്തുക്കളെയും വെറുത്ത് നിത്യമായവയെ സ്‌നേഹിക്കാന്‍ കൃപ ചെയ്യണമേ. അങ്ങയുടെ സ്‌നേഹത്തെപ്രതി ഞങ്ങള്‍ പരിത്യജിക്കുന്നവ തുച്ഛമാണ്. പകരം ലഭിക്കുന്നത് നിത്യവും. എന്റെ ദൈവമേ നിത്യമായി സ്‌നേഹിക്കാവുന്നവയെ സ്‌നേഹിക്കാന്‍ അങ്ങ് വരം നല്കണമേ. നിത്യനും സര്‍വ്വാധിപതിയുമായ അങ്ങൊഴികെയുള്ള സമസ്തവും ഒരു ക്രിസ്ത്യാനിക്ക് അയോഗ്യമായിക്കരുതുവാന്‍ എന്നെ സഹായിക്കണമേ. ആമ്മേന്‍