പ്രലോഭനങ്ങള്‍ ആരുടെ ജീവിതത്തിലാണ് ഉണ്ടാകാത്തത്. എല്ലാവരുടെയും ജീവിതങ്ങളില്‍ പ്രലോഭനങ്ങളുണ്ട്. ക്രിസ്തുപോലും പിശാചിനാല്‍ പ്രലോഭിക്കപ്പെട്ടിട്ടുണ്ട്. മറ്റ് വിശുദ്ധരുടെ ജീവിതങ്ങളിലുംപ്രലോഭനങ്ങളുണ്ടായിട്ടുണ്ട്. അതുകൊണ്ട് മാനുഷികമായി നാം പ്രലോഭനങ്ങളുണ്ടാകുന്ന കാര്യത്തില്‍ നിരാശരാകേണ്ടതില്ല. ഇതേക്കുറിച്ച വ്യക്തമായി ക്രിസ്ത്വാനുകരണം പറയുന്നത് ഇങ്ങനെയാണ്.
മകനേ ഈ ജീവിതത്തില്‍ നീ ഒരിക്കലും സുരക്ഷിതനല്ല. ജീവിച്ചിരിക്കുന്നിടത്തോളം കാലം ആധ്യാത്മികായുധങ്ങള്‍ നിനക്കാവശ്യമാണ്. നീ ജീവിക്കുന്നത് ശത്രുക്കളുടെ മധ്യത്തിലാണ്. ഇടത്തും വലത്തും നിന്ന് അവര്‍ നിന്നെ ആക്രമിക്കും. ആകയാല്‍ എല്ലാ രംഗത്തും ക്ഷമയെന്ന പരിച ഉപയോഗപ്പെടുത്തുന്നില്ലെങ്കില്‍ ക്ഷതം കൂടാതെ ദീര്‍ഘനാള്‍ കടന്നുപോവുകയില്ല.
അതെ, പ്രലോഭനങ്ങളുണ്ടാകുമ്പോള്‍ നഷ്ടധൈര്യരാകാതെ ആത്മീയായുധങ്ങള്‍ ധരിച്ച് നാം അവയ്‌ക്കെതിരെ പോരാടുക.