വിശുദ്ധജീവിതം നയിച്ച് മരണമടഞ്ഞുപോയ ചില പുണ്യാത്മാക്കളുടെ പാവനദേഹം അഴുകാത്തതായി അവശേഷിക്കാറുണ്ടെന്ന് നമുക്കറിയാം. ഉദാഹരണത്തിന് വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍. ഇതുപോലെ എണ്ണമറ്റ വിശുദ്ധരുടെ ഭൗതികദേഹം അഴുകാത്തതായി അവശേഷിക്കുന്നുണ്ട്.എന്നാല്‍ ആദ്യമായി ഏതു വിശുദ്ധയുടെ പൂജ്യദേഹമാണ് അഴുകാത്തതായിട്ടുള്ളത് എന്നറിയാമോ? വിശുദ്ധ സിസിലിയയുടെ ദേഹമാണ് ആദ്യമായി അഴുകാത്തതായി കണ്ടെത്തിയിട്ടുള്ളത്. മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധയായിരുന്നു സിസിലിയ. ഗായകരുടെ മധ്യസ്ഥ.