Wednesday, April 2, 2025
spot_img
More

    മാര്‍ച്ച് 19- പരിശുദ്ധ അമ്മയുടെ വിരക്തഭര്‍ത്താവായ യൗസേപ്പ്

    അവിവാഹിതരായ ഒരു പറ്റം ചെറുപ്പക്കാര്‍ പരിശുദ്ധാത്മാവിന്റെ ഇടപെടലിനുവേണ്ടി ആ ദേവാലയത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു മുഖ്യപുരോഹിതന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു അവരുടെ പ്രാര്‍ത്ഥന. അവര്‍ ഓരോരുത്തരുടെയും കൈയില്‍ ഉണങ്ങിയ ഓരോ വടിയും അദ്ദേഹം നല്കിയിട്ടുണ്ടായിരുന്നു.സ്വര്‍ഗ്ഗം സംസാരിക്കുന്നത് ആ വടിയിലൂടെയായിരിക്കും എന്ന് പുരോഹിതനറിയാമായിരുന്നു.

    . മറിയത്തിന്റെ ഭര്‍ത്താവാകാന്‍ വേണ്ടി തിരഞ്ഞെടുക്കപ്പെടുന്നവരുടെ സംഗമമായിരുന്നു അത്. മറിയത്തിന്റെ ഭര്‍ത്താവാകാന്‍ താന്‍ തിരഞ്ഞെടുക്കപ്പെടണേയെന്നായിരുന്നു ഓരോരുത്തരും പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നത്. അക്കൂട്ടത്തില്‍ ജോസഫ് എന്ന മരപ്പണിക്കാരനുമുണ്ടായിരുന്നു. തനിക്കൊരിക്കലും മേരിയുടെ ഭര്‍ത്താവാകാനുള്ള യോഗ്യതയില്ലെന്ന് അദ്ദേഹം കരുതി. എങ്കിലും എല്ലാം ദൈവഹിതത്തിന് സമര്‍പ്പിച്ചുപ്രാര്‍ത്ഥനയോടെ സമയം ചെലവഴിച്ചു. ഏറ്റവും ശ്രേഷ്ഠയായ ആ കന്യകയോട് ജോസഫിന് ആദരവും ആരാധനയുമുണ്ടായിരുന്നുവെന്നത് മറ്റൊരു കാര്യം. ആ സമയം ജോസഫിന്റെ കൈയിലുണ്ടായിരുന്ന ഉണങ്ങിയ വടിയില്‍ ഒരു പൂവിരിഞ്ഞു. അതേ സമയം തന്നെ ശുദ്ധവും ശുഭ്രവുമായ ഒരു പ്രാവ് അനിതരസാധാരണമായ പ്രകാശത്താല്‍ ജോസഫിന്റെ ശിരസിലേക്ക് ഇറങ്ങിവരികയും ചെയ്തു.

    ആ സമയം ജോസഫിന്റെ ഹൃദയത്തില്‍ ദൈവം ഇങ്ങനെ മന്ത്രിച്ചു. അല്ലയോ എന്റെ ദാസനായ ജോസഫ് മറിയംഇന്നുമുതല്‍ നിന്റെ ഇണയായിരിക്കും. അവളെ നീ ശ്രദ്ധാപൂര്‍വ്വം സ്വീകരിച്ചുകൊള്ളുക. അവള്‍ ഏറ്റവും നിര്‍മ്മലയാണ്. അവള്‍ നിന്നോട് പറയുന്നതെല്ലാം നീ ചെയ്യണം’ സ്വര്‍ഗത്തില്‍ നിന്നുണ്ടായ ഈ അടയാളം മറിയത്തിന്റെ ഭര്‍ത്താവാകാന്‍ സര്‍വഥയോഗ്യന്‍ ജോസഫാണെന്ന തീരുമാനമെടുക്കാന്‍ അവിടെക്കൂടിയവരെയെല്ലാം പ്രേരിപ്പിച്ചു.അതിന്‍പ്രകാരം അവര്‍ ജോസഫിനെ മേരിയുടെ ഭര്‍ത്താവായി തിരഞ്ഞെടുത്തു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!