ആന്ദ്രെ ബോസെല്ലിയുടെ മകളുടെ പ്രഥമ ദിവ്യകാരുണ്യസ്വീകരണച്ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ വൈറല്‍

ലോകപ്രശസ്ത ഗായകന്‍ ആന്ദ്രെ ബോസെല്ലിയുടെ മകള്‍ വെര്‍ജീനിയായുടെ പ്രഥമ ദിവ്യകാരുണ്യസ്വീകരണത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നു. ആന്ദ്രെയും ഭാര്യയും മകളും ഇടവകവൈദികനും ചേര്‍ന്നുനില്ക്കുന്ന ഫോട്ടോയാണ് വൈറലായി മാറിയിരിക്കുന്നത്. ആന്ദ്രെ പോസ്റ്റ് ചെയ്ത ചിത്രം നിമിഷങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.

ഉത്തമകത്തോലിക്കാ വിശ്വാസിയാണ് ആന്ദ്രെ. തന്റെ കത്തോലിക്കാ വിശ്വാസം പരസ്യമായി പ്രകടിപ്പിക്കാന്‍ അദ്ദേഹം മടികാണിക്കാറുമില്ല.

വിശുദ്ധ കുര്‍ബാന എന്ന കൂദാശയുടെ വിശുദ്ധിയെക്കുറിച്ച് മകളെ ബോധ്യപ്പെടുത്തിക്കൊണ്ടുള്ള കുറിപ്പും ചിത്രത്തിനൊപ്പം ആന്ദ്രെ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രഥമ ദിവ്യകാരുണ്യ സ്വീകരണമെന്നത് ഈശോയുമായി സൗഹൃദത്തില്‍ വളരുന്നതിന്റെ ഭാഗമാണെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.