നിര്‍ബന്ധിത മതപരിവര്‍ത്തനം അന്വേഷിക്കാന്‍ കര്‍ണ്ണാടകയില്‍ ഗവണ്‍മെന്റ് ഉത്തരവ്; തെളിവുണ്ടോയെന്ന് വെല്ലുവിളിച്ച് സഭ

മാംഗ്ലൂര്: നിര്‍ബന്ധിത മതപരിവര്‍ത്തനത്തെക്കുറിച്ച് അന്വേഷിക്കാന്‍ കര്‍ണ്ണാടക ഗവണ്‍മെന്റ് ഉത്തരവിട്ടു. ചീഫ് മിനിസ്്റ്റര്‍ ബസവരാജ് ബൊമ്മെയാണ് ഡിസ്ട്രിക് ഡപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് ഇതുസംബന്ധിച്ച് ഓര്‍ഡര്‍ നല്കിയിരിക്കുന്നത്. നിയമം ലംഘിച്ചവരെ നിയമപരമായി തന്നെ ശിക്ഷിക്കുമെന്നും ഉത്തരവിലുണ്ട്. ആന്റി- കണ്‍വേര്‍ഷന്‍ നിയമം പാസാക്കുന്നതിനെതിരെ കത്തോലിക്കാ മെത്രാന്മാര്‍ തങ്ങളുടെ കാഴ്ചപ്പാട് സംസ്ഥാനഗവണ്‍മെന്റിനെ അറിയിച്ചതിന്റെ തൊട്ടുപിന്നാലെയാണ് ഈ ഗവണ്‍മെന്റ് ഉത്തരവ്. കത്തോലിക്കാ സഭ ഒരിക്കലും നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ആശുപത്രികള്‍,സ്‌കൂളുകള്‍ എന്നിവ വഴി തങ്ങള്‍ക്ക് അത് നിഷ്പ്രയാസം ചെയ്യാന്‍ സാധിക്കുന്നതാണെന്നും എന്നാല്‍ അത്തരമൊരു വഴി തങ്ങള്‍ സ്വീകരിച്ചിട്ടില്ലെന്നും റിജിയനല്‍ പാസ്റ്റര്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ഫൗസ്‌ററിന്‍ ലോബോ പറഞ്ഞു.

ഇത്തരത്തിലുളള ഏതെങ്കിലും സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോയെന്ന് തെളിയിക്കാന്‍ ഗവണ്‍മെന്റിനെ വെല്ലുവിളിക്കുന്നതായും അദ്ദേഹം പറഞ്ഞു. ആന്റി കണ്‍വേര്‍ഷന്‍ ലോ നിയമം കൈയിലെടുക്കാനും ക്രിസ്ത്യന്‍ ജോലിക്കാരെയും ക്രൈസ്തവസ്ഥാപനങ്ങളെയും ആക്രമിക്കാനും സഹായിക്കുകയേയുള്ളൂവെന്നും അദ്ദേഹം പ്രതികരിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനം സംസ്ഥാനത്ത് ഒരിടത്തും നടന്നിട്ടില്ലെന്ന് ആര്‍ച്ച് ബിഷപ് മച്ചാഡോ പറഞ്ഞു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നേരത്തെ തന്നെ ആന്റി കണ്‍വേര്‍ഷന്‍ നിയമം പാസാക്കിയിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.