ഭീകരവാദികളുടെ പിടിയില്‍ നിന്ന് മോചിതനായ വൈദികന്റെ കൈകള്‍ ചുംബിച്ച് മാര്‍പാപ്പ…

വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ മാസം് ഭീകരവാദികളുടെ പിടിയില്‍ നിന്ന് മോചിതനായ കത്തോലിക്കാ മിഷനറി വൈദികനെ സ്‌നേഹാദരങ്ങളോടെ ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചു.

ഹസ്തദാനം മാത്രമല്ല എന്റെ കൈകള്‍ അദ്ദേഹം ചുംബിക്കുകയും ചെയ്തു. 59 കാരനായ ഫാ. പിയര്‍ലൂജി മാക്കല്ലി മാധ്യമങ്ങളോട് പറഞ്ഞു.

രണ്ടുവര്‍ഷം മുമ്പ് നൈഗറില്‍ നിന്നാണ് വൈദികനെ തട്ടിക്കൊണ്ടുപോയത്. 2018 സെപ്തംബര്‍ 17 ന് ആയിരുന്നു അത്. സൊസൈറ്റി ഓഫ് ആഫ്രിക്കന്‍ മിഷന്‍ സഭാംഗമാണ് വൈദികന്‍. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഫാ.മാക്കല്ലിയും നിക്കോളാ ചിയാസിയോ എന്ന ഇറ്റലിക്കാരനും മോചിക്കപ്പെടുകയായിരുന്നു. ഫാ. മാക്കെല്ലി മോചിതനായ ശേഷം ഇറ്റലിയിലേക്കാണ് തിരികെയെത്തിയത്. അവിടെ അദ്ദേഹത്തിന്‌റെ സഹോദരി കാത്തുനില്ക്കുന്നുണ്ടായിരുന്നു. ഇന്നലെയായിരുന്നു മാര്‍പാപ്പയുമായുള്ള കണ്ടുമുട്ടല്‍.

വളരെ വളരെ മനോഹരമായിരുന്നു കണ്ടുമുട്ടല്‍.അദ്ദേഹം ഒരിക്കലും എന്റെ കൈകള്‍ ചുംബിക്കുമെന്ന് ഞാന്‍ കരുതിയില്ല. അച്ചന്‍ വ്യക്തമാക്കി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.