നൈജീരിയായില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സെമിനാരി വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

നൈജീരിയ: തട്ടിക്കൊണ്ടുപോകപ്പെട്ട നാലു സെമിനാരി വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൈക്കല്‍ നാഡി എന്ന പതിനെട്ടുകാരനാണ് കൊല്ലപ്പെട്ടത്. നൈജീരിയായിലെ സോക്കോറ്റോ രൂപതാധ്യക്ഷന്‍ ബിഷപ് മാത്യു ഹാസന്‍ ആണ് ഹൃദയവേദനയോടെ ഈ വിവരം പങ്കുവച്ചത്.

കഴിഞ്ഞ മാസം എട്ടിനാണ് നാലു സെമിനാരിവിദ്യാര്‍ത്ഥികളെ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. ഇതില്‍ മൂന്നുപേരെ വിട്ടയച്ചിരുന്നു. ഫിലോസഫി വിദ്യാര്‍ത്ഥികളായിരുന്നു ഇവര്‍. കാഡുന ഗുഡ് ഷെപ്പേര്‍ഡ് സെമിനാരിയില്‍ നിന്ന് രാത്രി പത്തരയ്ക്കായിരുന്നു ആയുധധാരികള്‍ ഇവരെ തട്ടിക്കൊണ്ടുപോയത്.

ഇതില്‍ ഒരാള്‍ ജനുവരി ഇരുപതിന് മോചിതനായിരുന്നു. ജനുവരി മൂപ്പത്തിയൊന്നിന് രണ്ടുപേര്‍ കൂടി മോചിതരായ വിവരം സെമിനാരി അധികാരികള്‍ അറിയിച്ചിരുന്നു.

270 വിദ്യാര്‍ത്ഥികളാണ് ഈ സെമിനാരിയിലുള്ളത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.