സെമിനാരിവിദ്യാര്‍ത്ഥിയുടെ കൊലപാതകം ഗവണ്‍മെന്റിന്റെ സുരക്ഷാ വീഴ്ചയെന്ന് ആര്‍ച്ച് ബിഷപ്


ലാഗോസ്: പതിനെട്ടുവയസുള്ള സെമിനാരിവിദ്യാര്‍ത്ഥി കൊല്ലപ്പെടാന്‍ കാരണമായത് ഗവണ്‍മെന്റിന്റെ സുരക്ഷാവീഴ്ചയാണെന്ന് ആര്‍ച്ച് ബിഷപ് ആല്‍ഫ്രെഡ് മാര്‍ട്ടിന്‍സ് കുറ്റപ്പെടുത്തി. സെമിനാരിയില്‍ നിന്ന് രാത്രി തട്ടിക്കൊണ്ടുപോയ നാലു സെമിനാരിവിദ്യാര്‍ത്ഥികളില്‍ ഒരാളായ മൈക്കല്‍ നാന്‍ഡിയുടെ കൊലപാതകത്തിന്റെ കാരണമായ സാഹചര്യങ്ങളെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു ലാഗോസ് ആര്‍ച്ച് ബിഷപ്പായ ആല്‍ഫ്രഡ് മാര്‍ട്ടിന്‍സ്.

അനുദിനമെന്നോണം നൈജീരിയായില്‍ നിരപരാധികള്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിലൊന്നാണ് സെമിനാരിവിദ്യാര്‍ത്ഥിയുടെ മരണം. നമ്മുടെ സുരക്ഷാ സംവിധാനങ്ങള്‍ നിസ്സഹായമായിരിക്കുന്നതാണ് കൊലപാതകങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിന് കാരണം. അദ്ദേഹം കുറ്റപ്പെടുത്തി.

ജനുവരി എട്ടിനാണ് ഗുഡ് ഷെപ്പേര്‍ഡ് സെമിനാരിയില്‍ നിന്ന് നാലു സെമിനാരിക്കാരെ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയത്. അതിലൊരാളാണ് കൊല്ലപ്പെട്ട മൈക്കല്‍ നാന്‍ഡി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.