നൈജീരിയായില്‍ വീണ്ടും വൈദികനെ തട്ടിക്കൊണ്ടുപോയി

നൈജീരിയയിലെ തെക്കന്‍ സംസ്ഥാനമായ അനമ്പ്രയില്‍ നിന്നു മറ്റൊരു കത്തോലിക്ക വൈദികനെ കൂടി തട്ടിക്കൊണ്ടുപോയി.
് വിശുദ്ധ കുര്‍ബാന കഴിഞ്ഞ് മടങ്ങുമ്പോള്‍ രാവിലെ 9.45 ഓടെയാണ് ഫാ. ക്രിസ്റ്റ്യന്‍ ഇക്കെയെ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്.
അനമ്പ്രയിലെ ഒറുമ്പ നോര്‍ത്ത് ലോക്കല്‍ ഗവണ്‍മെന്റ് ഏരിയ പരിധിയില്‍പ്പെടുന്ന അജല്ലിയിലെ സെന്റ് മാത്യു ഇടവക വികാരിയാണ്.
അഞ്ചു മാസത്തിനിടെ നൈജീരിയയില്‍ തട്ടിക്കൊണ്ടു പോകലിന് ഇരയായ ഏഴാമത്തെ കത്തോലിക്ക വൈദികനാണ് ഫാ. ക്രിസ്റ്റ്യന്‍. വൈദികന്റെ മോചനത്തിനായി നമുക്കു പ്രാര്‍ത്ഥിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.