കഴിഞ്ഞ വര്‍ഷം ലോകമെങ്ങും നടന്നത് 42 മില്യന്‍ അബോര്‍ഷനുകള്‍

കഴിഞ്ഞവര്‍ഷം ലോകമെങ്ങുമായി 42 മില്യന്‍ അബോര്‍ഷനുകള്‍ നടന്നതായി റിപ്പോര്‍ട്ട്. വേള്‍ഡോ മീറ്റര്‍ എന്ന റഫറന്‍സ് വെബ്‌സൈറ്റാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

വിവിധ രോഗങ്ങള്‍ കൊണ്ട് കഴിഞ്ഞവര്‍ഷം മരണമടഞ്ഞത് 13 മില്യന്‍ ആളുകളാണ്. 8.2 മില്യന്‍ ആളുകള്‍ കാന്‍സര്‍ രോഗം മൂലം മരണമടഞ്ഞു. പുകവലി, മദ്യപാനം എന്നിവ മൂലം യഥാക്രമം 5.1, 2.5 മില്യന്‍ ആളുകളും കഴിഞ്ഞവര്‍ഷം മരണമടഞ്ഞു. കൊറോണ വൈറസ് മൂലം 1.8 മില്യന്‍ ആളുകളാണ് മരണമടഞ്ഞത്. വാഹനാപകടങ്ങളില്‍ പെട്ട് 1.4 മില്യന്‍ ആളുകളും മരണമടഞ്ഞിട്ടുണ്ട്. 1.1 മില്യന്‍ മരണങ്ങള്‍ ആത്മഹത്യയിലൂടെയും സംഭവിച്ചിട്ടുണ്ട്.

ഇങ്ങനെ പലവിധത്തില്‍ കണക്കെടുത്താല്‍ ലോകമാസകലം കഴിഞ്ഞവര്‍ഷം മരണമടഞ്ഞത് 59 മില്യന്‍ ആളുകളാണ്. അതില്‍ 42 മില്യനും അബോര്‍ഷന്‍ വഴി ഭൂമിയിലേക്ക് ജനിക്കാന്‍ പോലും അവസരം കൊടുക്കാതെ കൊല്ലപ്പെടുകയായിരുന്നു എന്ന കാര്യം നമ്മെ ഞെട്ടിക്കണം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.