രണ്ടായിരത്തിലധികം ഭ്രൂണാവശിഷ്ടങ്ങള്‍ സംസ്‌കരിച്ചു

സൗത്ത് ബെന്‍ഡ്: രണ്ടായിരത്തിലധികം ഭ്രൂണാവശിഷ്ടങ്ങള്‍ക്ക് മനുഷ്യോചിതമായ സംസ്‌കാരം. സൗത്ത് ലോണ്‍ സെമിത്തേരിയിലാണ് അബോര്‍ഷന്‍ വഴി കൊല ചെയ്യപ്പെട്ട ശിശുക്കളുടെ ഭൗതികാവശിഷ്ടങ്ങള്‍ അടക്കം ചെയ്തത്.

ലോകത്തെ തന്നെ നടുക്കിക്കളഞ്ഞ അബോര്‍ഷനിസ്റ്റ് ഡോ. ക്ലോപ്‌ഫെറിന്റെ വീട്ടില്‍ നിന്ന് കിട്ടിയ ഭ്രൂണാവശിഷ്ടങ്ങളാണ് ഇപ്രകാരം അടക്കം ചെയ്തത്. സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ക്യൂര്‍ടിസ് ഹില്‍ ചടങ്ങില്‍ പങ്കെടുത്തു. റൈറ്റ് റ്റു ലൈഫ് മിഷ്യാന പ്രതിനിധികള്‍ ചടങ്ങില്‍ പ്രസംഗിച്ചു..ഫെബ്രുവരി 23 ന് പ്രത്യേകപ്രാര്‍ത്ഥനാചടങ്ങുകളും സംഘടിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം സെപ്തംബറിലായിരുന്നു അബോര്‍ഷനിസ്റ്റ് ഡോക്ടറുടെ വീട്ടില്‍ നിന്ന് ഭ്രൂണാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.