ജീവന് നേരെയുള്ള ആക്രമണം ദൈവത്തിന് നേരെയുളള ആക്രമണം തന്നെ: മെക്‌സിക്കോ ആര്‍ച്ച് ബിഷപ്

മെക്‌സിക്കോ സിറ്റി: കുടുംബങ്ങള്‍ക്ക് നേരെയുള്ള ആക്രമണം ദൈവത്തിന് നേരെയുള്ള ആക്രമണമാണെന്ന് മെക്‌സിക്കോ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ അഗ്വെയര്‍ റീട്ടെസ്. അബോര്‍ഷന്‍ കുറ്റകൃത്യമല്ലാതാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാനുള്ള സുപ്രീം കോടതിയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തരവിനെതിരെ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മയുടെ ഉദരത്തിലെ ശിശു ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടതാണ് എന്നാണ് കത്തോലിക്കാസഭയുടെ വിശ്വാസം. അതുകൊണ്ടുതന്നെ അത് പവിത്രമാണ്. ഗര്‍ഭധാരണ നിമിഷം മുതല്‍ മനുഷ്യജീവന്‍ ആദരിക്കപ്പെടണം എന്നതാണ് കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ദ ഡോകട്രീന്‍ ഓഫ് ദ ഫെയ്ത്തിന്റെ നിര്‍ദ്ദേശമെന്നും അദ്ദേഹം അനുസ്മരിച്ചു. അതുകൊണ്ട് തന്നെ പ്രതിരോധിക്കാന്‍ പോലും കരുത്തില്ലാത്ത മനുഷ്യജീവന്‍ ആദരിക്കപ്പെടുകയും നിലനിര്‍ത്തുകയും വേണം. ജീവന് നേരെയുള്ള ആക്രമണം ദൈവത്തിന് നേരെയുള്ള ആക്രമണമാണ്.

സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ നാം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത് വലിയൊരു വെല്ലുവിളിയാണ്. അദ്ദേഹം പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.