അബോര്‍ഷന്‍ നിരോധിക്കാന്‍ 379,418 പെറ്റീഷനുമായി മിച്ചിഗണിലെ പ്രോലൈഫ് ഗ്രൂപ്പ്

മിച്ചിഗണ്‍: മിച്ചിഗണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രോലൈഫ് ഗ്രൂപ്പ് അബോര്‍ഷനെതിരെ 379,418 പെറ്റീഷനുമായി രംഗത്ത്. dilation, evacuation എന്നീ പേരുകളില്‍ അറിയപ്പെടുന്ന അബോര്‍ഷന്‍ രീതികള്‍ നിരോധിക്കണമെന്നതാണ് ആവശ്യം. റൈറ്റ് റ്റു ലൈഫ് ഓഫ് മിച്ചിഗണ്‍ എന്ന ഗ്രൂപ്പാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

മാസങ്ങള്‍ നീണ്ട ഈ പരിശ്രമത്തില്‍ തങ്ങളോട് സഹകരിച്ച എല്ലാവര്‍ക്കും ഗ്രൂപ്പ് ഫേസ്ബുക്കിലൂടെ നന്ദിപറഞ്ഞു.അജാതശിശുക്കള്‍ക്കുള്ള ഒരു ക്രിസ്തുമസ് സമ്മാനം എന്നാണ് അവര്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മിച്ചിഗണില്‍ D & E വഴി 1908 അബോര്‍ഷനുകളാണ് നടന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.