2014 മുതല്‍ അമേരിക്കയില്‍ അടച്ചുപൂട്ടിയത് 130 അബോര്‍ഷന്‍ ക്ലിനിക്കുകള്‍

ടെക്‌സാസ്: കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് അമേരിക്കയില്‍ അടച്ചുപൂട്ടിയത് 130 ലേറെ അബോര്‍ഷന്‍ ക്ലിനിക്കുകള്‍. 2014 മുതല്ക്കുള്ള കണക്കുകള്‍പ്രകാരമാണ് ഇത്. സ്വതന്ത്രമായി പ്രവര്‍ത്തിച്ചുവരികയായിരുന്ന ക്ലിനിക്കുകളായിരുന്നു ഇവ. അബോര്‍ഷന്‍ കെയര്‍ നെറ്റ് വര്‍ക്ക് പ്രകാശനം ചെയ്ത റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

ഈ വര്‍ഷം തന്നെ 26 ക്ലിനിക്കുകള്‍ അടച്ചുപൂട്ടി. കഴിഞ്ഞ വര്‍ഷം 13. 2017(17) 2016(22) 2015(34) 2014(23) എന്നിങ്ങനെ പോകുന്നു കണക്കുകള്‍. 344 ക്ലിനിക്കുകള്‍ അപകടകരമായ നിലയിലാണ് എന്നും റിപ്പോര്‍ട്ട് പറയുന്നു.

2012 മുതല്‍ അബോര്‍ഷ്ന്‍ ക്ലിനിക്കുകളുടെ എണ്ണത്തില്‍ 32 ശതമാനം കുറവ് അനുഭവപ്പെട്ടുതുടങ്ങിയിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.