ഗര്‍ഭഛിദ്രത്തിന് നല്കിയ അനുമതി രാജ്യത്ത് മരണസംസ്‌കാരം വളര്‍ത്തും: ആര്‍ച്ച് ബിഷപ് ഡോ എം സൂസപാക്യം

തിരുവനന്തപുരം: ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം രാജ്യത്ത് മരണസംസ്‌കാരം വളര്‍ത്തുമെന്ന് ആര്‍ച്ച് ബിഷപ് ഡോ എം സൂസപാക്യം.

ആറുമാസം പ്രായമായ ജീവനെ ഗര്‍ഭച്ഛിദ്രത്തിലൂടെ കൊന്നൊടുക്കാന്‍ അനുമതി നല്കിയ പുതിയ നിയമഭേദഗതി ദൗര്‍ഭാഗ്യകരവും വേദനാജനകവുമാണെന്ന്ും അദ്ദേഹം പറഞ്ഞു. ജീവന്‍ നല്കാന്‍ സാധിക്കാത്ത മനുഷ്യന് ഒരു ജീവനെപോലും ഇല്ലാതാക്കാന്‍ അവകാശമില്ല. അതിനാല്‍ ഗര്‍ഭച്ഛിദ്രം അനുവദിച്ചുകൊണ്ടുള്ള പുതിയ ഭേദഗതി നിയമം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും എല്ലാ ജനവിഭാഗങ്ങളെയും ജനിക്കാന്‍ പോകുന്നവരെയും ഉള്‍ക്കൊള്ളുന്ന ഒരു സമൂഹത്തിന് രൂപം നല്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മനുഷ്യനെ ഇല്ലാതാക്കാലല്ല അവനെ എല്ലാ ന്യൂനതകളോടും കൂടെ ജീവിക്കാന്‍ പ്രേരിപ്പിക്കലാകണം ഭരണാധിപന്മാരുടെ ലക്ഷ്യമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.