അബോര്‍ഷന്‍ നിയമവിധേയമാക്കിയ ദിവസം ഭൂകമ്പം; ദേവാലയം കുലുങ്ങി

മെക്‌സിക്കോ: ഗര്‍ഭധാരണ നിമിഷം മുതല്‍ ജീവന്‍ രക്ഷിക്കാനുള്ള അവകാശത്തെ നിഷേധിച്ചുകൊണ്ട് സുപ്രീം കോടതി വിധി പ്രസ്താവിച്ച ദിവസമുണ്ടായ ഭൂകമ്പത്തില്‍ ദേവാലയം കുലുങ്ങി. റെക്ടര്‍ സ്‌കെയിലില്‍ 7.0 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഒരാള്‍ മരിച്ചതായും വാര്‍ത്തയുണ്ട്. ഭൂകമ്പം നടന്ന സമയത്ത് ഒരു ദേവാലയത്തില്‍ ഒരു വൈദികന്‍ നന്മ നിറഞ്ഞ മറിയമേ പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ടിരിക്കുകയായിരുന്നു. ആ സമയം ദേവാലയം കുലുങ്ങി. ഈ ദൃശ്യങ്ങള്‍ ലൈവ് സ്ട്രീമിങ്ങിലൂടെ വിശ്വാസികള്‍ കാണുകയും ചെയ്തു.

ദൈവകോപത്തിന്റെ അനന്തരഫലമെന്നാണ് ഇതേക്കുറിച്ച് ഫേസ്ബുക്ക് പോലെയുള്ള സാമൂഹികമാധ്യമങ്ങളില്‍ വിശ്വാസികള്‍ പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.