90,000 കുഞ്ഞുങ്ങളെ അബോര്‍ഷനില്‍ നിന്ന് രക്ഷിച്ചതിന്റെ സന്തോഷത്തില്‍…

ടെക്‌സാസ്: 90,000 കുഞ്ഞുങ്ങളുടെ ജീവന്‍ അബോര്‍ഷനില്‍ നിന്ന് രക്ഷിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ടെക്‌സാസിലെ പ്രെഗ്നന്‍സി സെന്റര്‍. കഴിഞ്ഞ മുപ്പതുവര്‍ഷമായി ജീവന്റെ ഭാഗത്ത് നിലയുറപ്പിച്ചിരിക്കുകയാണ് ഈ സെന്റര്‍.

അനേകം സ്ത്രീകളെ ജീവന്‍ തിരഞ്ഞെടുക്കാന്‍ സഹായിച്ചതിന്റെ സന്തോഷവും അനേകം കുഞ്ഞുങ്ങളെ ഭൂമിയിലെ വെളളിവെളിച്ചത്തിലേക്ക് പറഞ്ഞയ്ക്കാന്‍ സാധിച്ചതിന്റെ സന്തോഷവും ഇതിലെ ഓരോ അംഗങ്ങള്‍ക്കുമുണ്ട്. ദൈവികമായ നിയോഗമാണ് തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നതെന്ന് പ്രെഗ്നന്‍സി സെന്ററിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ലിയാനി ജാമിസോണ്‍ പറഞ്ഞു.

തങ്ങളുടെ സ്റ്റാഫുകള്‍ നല്ല ശ്രോതാക്കളാണെന്നും ലിയാനി പറയുന്നു. അവര്‍ സ്ത്രീകളുടെ പ്രശ്‌നം കേള്‍ക്കാന്‍ സന്മസുളളവരാണ്. അവരെ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. നിങ്ങള്‍ നല്ലൊരു ശ്രോതാവാണെങ്കില്‍ ദൈവം നിങ്ങള്‍ക്കായി വാതില്‍ തുറന്നുതരും. ഓരോ കുഞ്ഞും ജനിച്ചുവീഴേണ്ടവരാണ്. എന്നാല്‍ പ്രസവിക്കുന്നുണ്ടെങ്കിലും എല്ലാ അമ്മമാരും നല്ല പേരന്റാകുന്നില്ല. ലിയാനി പറയുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.