അമേരിക്കയില്‍ അബോര്‍ഷന്‍ ക്ലിനിക്കുകളുടെ എണ്ണം വര്‍ദ്ധിച്ചു

വാഷിംങ്ടണ്‍: കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ അബോര്‍ഷന്‍ ക്ലിനിക്കുകളുടെ എണ്ണം സാവധാനം വര്‍ദ്ധിച്ചുവെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. എങ്കിലും 1990 കളുമായി നോക്കുമ്പോള്‍ ഇവയുടെ എണ്ണം കുറവുമാണ്. പ്രോ ലൈഫ് ആക്ടിവിസ്റ്റ് ഓര്‍ഗനൈസേഷന്‍ ഓപ്പറേഷന്‍ റെസ്‌ക്യൂവാണ് ഈ റിപ്പോര്‍ട്ട് നല്കിയിരിക്കുന്നത്. 2021 ല്‍ 27 അബോര്‍ഷന്‍ ക്ലിനിക്കുകള്‍ അടച്ചുപൂട്ടിയെങ്കിലും 41 എണ്ണം പുതുതായി തുറന്നു. 720 അബോര്‍ഷന്‍ ക്ലിനിക്കുകള്‍ രാജ്യവ്യാപകമായി നിലവിലുണ്ട്. 2020 ല്‍ ഇത് 706 ആയിരുന്നു. 1991 ല്‍ ഇത് 2,176 അബോര്‍ഷന്‍ ക്ലിനിക്കുകളായിരുന്നു.

അജാതശിശുക്കള്‍ക്ക് ഹാര്‍ട്ട് ബീറ്റു രൂപപ്പെട്ടുകഴിഞ്ഞതിന് ശേഷമുള്ള അബോര്‍ഷന്‍ ടെക്‌സാസില്‍ നിയമം മൂലം വിലക്കിയിട്ടുണ്ട്. എങ്കിലും അബോര്‍ഷന്‍ വര്‍ദ്ധിച്ചുവരുന്നതായിട്ടാണ് കണക്കുകള്‍ പറയുന്നത്.

ജനുവരി 22 നാണ് മാര്‍ച്ച് ഫോര്‍ ലൈഫ് സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ പ്രോ ലൈഫ് ആക്ടിവിസ്റ്റുകളുടെ ഏറ്റവും വലിയ സംഗമമാണ് ഇത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.