അര്‍ജന്റീനയില്‍ അബോര്‍ഷന്‍ നിയമവിധേയമാക്കാന്‍ നീക്കം, പ്രോ ലൈഫ് മാസുമായി വിശ്വാസികള്‍ രംഗത്ത്

ലുജാന്‍: അര്‍ജന്റീനയില്‍ അബോര്‍ഷന്‍ നിയമവിധേയമാക്കാന്‍ ഭരണതലത്തില്‍ നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കവെ അതിനെതിരെ വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ അണിചേര്‍ന്നു. ഔര്‍ ലേഡി ഓഫ് ലുജാന്‍ ബസിലിക്കയില്‍ ദിവ്യബലി അര്‍പ്പിച്ചാണ് അവര്‍ അബോര്‍ഷന്‍ നിയമവിധേയമാക്കാനുളള നടപടിക്കെതിരെ പ്രതികരിച്ചത്.

മാസ് വിഡ ഫൗണ്ടേഷന്റെ കണക്കുപ്രകാരം വിശുദ്ധബലിയില്‍ ഒരു ലക്ഷത്തോളം പേര്‍പങ്കെടുത്തു. അര്‍ജന്റീനയിലെ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ആണ് വിശുദ്ധ ബലി വിളിച്ചുചേര്‍ത്തത്. യെസ് റ്റു വുമണ്‍, യെസ് റ്റു ലൈഫ് എന്നതായിരുന്നു വിഷയം.

അമ്മയുടെ ജീവന്‍ അപകടത്തിലാകുമ്പോഴോ ബലാത്സംഗം ചെയ്യപ്പെട്ട സാഹചര്യത്തിലോ മാത്രമാണ് അര്‍ജന്റീനയില്‍ അബോര്‍ഷന്‍ നിയമവിധേയമായിട്ടുള്ളത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.