പള്ളിയിലെ കല്‍ക്കുരിശിന്റെ ഭാഗം അടര്‍ന്നുവീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി

ഇടുക്കി:  പെരുന്നാളിനോട് അനുബന്ധിച്ചു സ്ഥാപിച്ച  അലങ്കാര മാലകൾ അഴിക്കവേ പള്ളി മുറ്റത്തെ വലിയ കൽക്കുരിശിൻ്റെ ഒരു ഭാഗം അടർന്ന് വീണ്  ഗുരുതരമായി പരിക്കേറ്റ യുവാവ്  മരിച്ചു. അടിമാലി മച്ചിപ്ലാവ് സ്വദേശി അറയ്ക്കൽ സലിൻ്റെ മകൻ ആൽബിൻ (20) ആണ് മരിച്ചത്.

അടിമാലി മച്ചിപ്ലാവ് സെന്റ് ഫ്രാൻസിസ് അസ്സീസി പള്ളിയുടെ മുന്നിലെ കുരിശടിയിലെ കൽക്കുരിശിൻ്റെ ഒരു ഭാഗമാണ് തകർന്നു വീണത്.തിരുനാൾ കഴിഞ്ഞ് എൽ.ഇ.ഡി ലൈറ്റുകളുടെ അലങ്കാര മാലകൾ അഴിച്ച് നീക്കുന്നതിനിടെ വൈദ്യുതി മാല കൽക്കുരിശിൻ്റെ ഇടയിൽപ്പെട്ടു. ആൽബിൻ ഇതിൽ പിടിച്ചപ്പോൾ കൽക്കുരിശിൻ്റെ മുകൾഭാഗം അടർന്ന് ആൽബിൻ്റെ ദേഹത്ത് വീഴുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കിടെ യായിരുന്നു മരണം.

പെരുമ്പാവൂരിൽ ഫയർ ആൻറ് സേഫ്റ്റി കോഴ്സ് വിദ്യാർത്ഥിയായിരുന്നു . ഷേർളിയാണ് മാതാവ്. ലിബിൻ ഏക സഹോദരൻ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.