ദു:ഖവെള്ളിയാഴ്ചയിലെ മോദിയുടെ തിരഞ്ഞെടുപ്പ് പ്രചരണം ക്രൈസ്തവരോടുള്ള വെല്ലുവിളി: അടൂര്‍ പ്രകാശ്

പത്തനം തിട്ട: വിശുദ്ധവാരത്തിലെ പ്രധാന ദിവസമായ ദു:ഖവെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണം ക്രൈസ്തവ വിശ്വാസസമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് അടൂര്‍ പ്രകാശ് എംപി.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ദു:ഖവെളളിയാഴ്ച ദേവാലയങ്ങളിലെ ശുശ്രൂഷകള്‍ പരിമിതപ്പെടുത്താന്‍ നിര്‍ദ്ദേശം നല്കിയത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. കുരിശിന്റെ വഴി നടത്തേണ്ടെന്നും രാവിലെ പത്തരയ്ക്ക് ശേഷം ആരും ദേവാലയത്തിന് അകത്തേക്കോ പുറത്തേക്കോ പോകരുതെന്നു നിര്‍ദ്ദേശം നല്കിയതും വലിയ വെല്ലുവിളിയാണ്. അദ്ദേഹം പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.