ആഗമനകാലം മാതാവിനൊപ്പം ആചരിക്കൂ, കൂടുതല്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കൂ

ക്രിസ്തുമസിന് വേണ്ടി നാം ഒരുങ്ങിക്കൊണ്ടിരിക്കുന്ന കാലമാണല്ലോ ഇത്. ഇനി എണ്ണിയാല്‍ തീരാന്‍ മാത്രം ദിവസങ്ങളേ നമ്മുടെ മുമ്പിലുമുള്ളൂ. ഈ ദിവസങ്ങളില്‍ നാം മാതാവിനോട് കൂടുതല്‍ ചേര്‍ന്നുനിന്ന് പ്രാര്‍ത്ഥിക്കണം.

മാതാവിനോട് നാം കൂടുതലായി ഈ ദിവസങ്ങളില്‍ പ്രാര്‍ത്ഥിക്കുന്നതിനും പ്രാര്‍ത്ഥിച്ചൊരുങ്ങുന്നതിനും കാരണമുണ്ട്. മാതാവിനോട് നാം കൂടുതല്‍ അടുക്കുമ്പോള്‍ന ാം ഈശോയോടു തന്നെയാണ് അടുക്കുന്നത്. ഉണ്ണിയേശുവിനെ ഉദരത്തില്‍വഹിച്ചവളാണ് അമ്മ. ഈശോയുടെകൂടെ കൂടുതല്‍ സമയം ചെലവഴിച്ചവളാണ് മറിയം. അതുകൊണ്ടുതന്നെ ഈ പിറവിക്കാലത്ത് നമുക്ക് മാതാവിനോടു കൂടുതല്‍ ചേര്‍ന്നുനില്ക്കാന്‍ കഴിയണം.

അമ്മ നമ്മെ ഈശോയുടെ അടുക്കലെത്തിക്കാന്‍ അത് സഹായകരമാകും. നമ്മുടെ ജീവിതത്തിലും ഹൃദയത്തിലും ഉണ്ണിയേശു മാംസം ധരിക്കുന്ന അനുഭവമായി മാറും.

അമ്മേ മാതാവേ നല്ല ഒരു ക്രിസ്തുമസ് അനുഭവം ഉണ്ടാകുന്നതിനായി അമ്മ ഞങ്ങള്‍ക്ക് വേണ്ടി മാധ്യസ്ഥം യാചിക്കണമേ. ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.