“ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്, അവസാനം വരെ ഉണ്ടായിരിക്കുകയും ചെയ്യും” ഇറാക്കിലെ ക്രൈസ്തവര്‍ക്ക് പ്രതീക്ഷയും ആശ്വാസവുമായി എയ്ഡ് റ്റു ദചര്‍ച്ച് ഇന്‍ നീഡ്


മൊസൂള്‍: ഐഎസ് അധിനിവേശത്തിന്റെ ഭീകരദിനങ്ങള്‍ക്ക് ശേഷം ഇറാക്കിലെ ജീവിതം സാധാരണനിലയിലേക്ക് തിരികെ വരുന്നതായി സൂചനകള്‍. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ ജീവിതത്തിനും ആത്മീയതയ്ക്കും സഹായം നല്കുന്നതിനും പ്രാദേശികസഭകള്‍ക്ക് പിന്തുണ നല്കുന്നതിനുമായി എയ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡ് ദേവാലയങ്ങളുടെയും സഭാ വക സാധനസാമഗ്രികളുടെയും പുനരുദ്ധാരണം ആരംഭിച്ചു.

തിരികെ വന്നവരുടെ സുരക്ഷ ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളും ചെയ്യുന്നുണ്ട്. വീടുകളുടെ റിപ്പയറിംങ്, സ്‌കൂളുകളുടെ റിപ്പയറിംങ്, സ്ത്രീസംഘടനകളുടെ രൂപീകരണം, മതബോധനക്ലാസുകള്‍ എന്നിങ്ങനെ ഇറാക്കിലെ ജനതയുടെ സമഗ്രമായ ക്ഷേമം ലക്ഷ്യമാക്കിയാണ് എയ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡ് പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

37 ശതമാനം വീടുകളും തകര്‍ക്കപ്പെട്ടവയാണ്. ഐഎസ് അധിനിവേശത്തിന്റെ ആരംഭം മുതല്‌ക്കേ എയ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡ് സേവനപ്രവര്‍ത്തനങ്ങളുമായി ഇവിടെ ക്രൈസ്തവര്‍ക്കൊപ്പമുണ്ട്. പല ക്രൈസ്തവരും വീണ്ടുമൊരു ക്രിസ്തീയോദയം ഇവിടെ സ്വപ്‌നം കാണുന്നില്ല. എന്നാല്‍ അത്തരക്കാര്‍ക്കും പ്രത്യാശ പകര്‍ന്നുനല്കാനാണ് ഇവരുടെ ശ്രമം. ഇവര്‍ വിളിച്ചുകൂട്ടിയ സമ്മേളനത്തില്‍ കല്‍ദായ, സിറിയന്‍ കാത്തലിക് ചര്‍ച്ച്, സിറിയക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു.

ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. ഇറാക്കിന്റെ അവസാനംവരെ നിങ്ങളോടൊപ്പം ഉണ്ടായിരിക്കുകയും ചെയ്യും.സന്നദ്ധപ്രവര്‍ത്തകര്‍ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.