അള്‍ജീരിയാ ഗവണ്‍മെന്റ് കാരിത്താസിന്റെ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചു

അള്‍ജീരിയ: അള്‍ജീരിയായിലെ കാരിത്താസിന്റെ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചുകൊണ്ട് ഗവണ്‍മെന്റ് ഇടപെടല്‍ സെപ്തംബര്‍ 25 ന് ആര്‍ച്ച്ബിഷപ് പോള്‍ ഡെസ്ഫ്രാര്‍ജെസാണ് ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് നടത്തിയത്.

കാരിത്താസ് അള്‍ജീരിയായുടെ സേവനങ്ങള്‍ ഒക്ടോബര്‍ ഒന്നു മുതല്‍ അവസാനിപ്പിക്കുകയാണെന്നും അധികാരികളില്‍നിന്നുണ്ടായ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. കാരിത്താസ് അള്‍ജീരിയായെ അനധികൃത സംഘടനായി കണക്കിലെടുത്തു കൊണ്ടാണ് ഗവണ്‍മെന്റ് ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

നോണ്‍ പ്രോഫിറ്റബിള്‍ സംഘടനയായിരജിസ്ട്രര്‍ ചെയ്തിട്ടുള്ളവയ്‌ക്കെല്ലാം പുതിയ രേഖകള്‍ ഹാജരാക്കണമെന്ന് ഗവണ്‍മെന്റ് ഉത്തരവിറക്കിയിരുന്നു. ഗവണ്‍മെന്റ് നിര്‍ദ്ദേശം മാനിച്ചുകൊണ്ട് കാരിത്താസ് അല്‍ജീരിയഎല്ലാ പ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ചിരിക്കുകയാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.