ആമസോണിലൂടെ വിറ്റഴിക്കപ്പെടുന്ന ബോര്‍ഡ് ഗെയിം അപകടകാരിയും സാത്താന്‍ ആരാധനയുമായി ബന്ധപ്പെട്ടതാണെന്നും വ്യക്തമാക്കിക്കൊണ്ട് ഭൂതോച്ചാടകന്‍. ഡിജിറ്റല്‍ ഇവാഞ്ചലൈസേഷനെക്കുറിച്ച് യൂട്യൂബ് ചാനലില്‍ സംസാരിക്കുമ്പോഴാണ് ഹോളി സ്പിരിറ്റ് ബോര്‍ഡ് എന്ന ഗെയിംബോര്‍ഡിന്റെ പി്ന്നിലെ അപകടത്തെക്കുറി്ച്ച് ഫാ. ഏണെസ്റ്റോ മരിയ കാരോ വ്യക്തമാക്കിയത്.
ദൈവവുമായി ബന്ധപ്പെടാന്‍ കഴിയുന്നുവെന്നാണ് ഈ ഗെയിംകാര്‍ഡിനെക്കുറിച്ച് പറയുന്നത്. പക്ഷേ ഇത് ഓജോ ബോര്‍ഡാണ്. ബൈബിള്‍ നിരോധിച്ചിട്ടുള്ള ഒരു കളിയാണ് ഇത്. യേശുക്രിസ്തുവിനോട് സംസാരിക്കാനാണ് ഈ ബോര്‍ഡ് ഉപയോഗിക്കുന്നത്.എന്നാല്‍ ദൈവം ഒരിക്കലും ഈ രീതിയില്‍ സംസാരിക്കുകയില്ല.
ദൈവം ഒരിക്കലും നിഗൂഢമായരീതിയില്‍ മറുപടി നല്കില്ല. അതുകൊണ്ട് ഹോളിസ്പിരിറ്റ് ബോര്‍ഡ് ആരും ഉപയോഗിക്കരുത്. വൈദികന്‍ മുന്നറിയിപ്പ് നല്കുന്നു.