അല്മായര്‍ക്ക് പ്രാധാന്യം വരണം, പൗരോഹിത്യ മേല്‍ക്കോയ്മ ഇല്ലാതാകണം ആമസോണ്‍ സിനഡിലെ നിരീക്ഷണങ്ങളില്‍ ചിലത്


വത്തിക്കാന്‍ സിറ്റി: അല്മായര്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു ശുശ്രൂഷാസമൂഹം ആമസോണില്‍ രൂപപ്പെടണമെന്നും പൗരോഹിത്യ മേല്‍ക്കോയ്മ ഇല്ലാതാകണമെന്നും ആമസോണ്‍ സിനഡിന്റെ പത്താമത് പൊതുസമ്മേളനം നിരീക്ഷിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പ അധ്യക്ഷനായ സിനഡ് സംഗമത്തില്‍ 177 സിനഡുപിതാക്കന്മാരും നിരീക്ഷകരും പങ്കെടുത്തു.

അടിസ്ഥാനപരമായി തദ്ദേശീയരില്‍ നിന്ന് നല്ല ദൈവവിളികളുണ്ടാകുകയും അര്‍പ്പണബോധമുള്ള അല്‍മായരെ തിരഞ്ഞെടുക്കുകയുമാണ് വേണ്ടതെന്ന് സിനഡ് അഭിപ്രായപ്പെട്ടു. കൗദാശിക സ്വഭാവത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനില്ക്കുന്ന വിവാഹിതരായ സ്ഥിരം ഡീക്കന്മാരുടെ ശുശ്രൂഷ ആമസോണില്‍ കൂടുതല്‍ പ്രസക്തമാണെന്നാണ് ഈ സമ്മേളനം അഭിപ്രായപ്പെട്ടത്.

പരിസ്ഥിതിയെക്കുറിച്ചുള്ള സമഗ്രമായ അവബോധവും ആമസോണ്‍ പ്രവിശ്യയില്‍ ഉണ്ടാകേണ്ടതിനെക്കുറിച്ചുള്ള നിരീക്ഷണങ്ങളും സിനഡില്‍ നടക്കുകയുണ്ടായി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.