ആമേന്‍ എന്ന വാക്ക് പുല്ലിംഗമല്ല: ഹിബ്രു പണ്ഡിതന്‍ വിശദമാക്കുന്നു

വാഷിംങ്ടണ്‍: ആമേന്‍ എന്ന വാക്ക് പുല്ലിംഗമല്ലെന്നും അത് ലിംഗഭേദമില്ലാത്ത വാക്കാണെന്നും ഹിബ്രുപണ്ഡിതനും തിയോളജി പ്രഫസറുമായ ഡോ. ജോണ്‍ബെര്‍ഗ്‌സമ. യുഎസ് കോണ്‍ഗ്രസിന്റെ ഓപ്പണിങ്ങ് പ്രെയറില്‍ നടന്ന പരാമര്‍ശമാണ് ഇത്തരമൊരു വിശദീകരണത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

കോണ്‍ഗ്രസില്‍ മെത്തഡിസ്റ്റ് പാസ്റ്റര്‍ ഇമ്മാനുവല്‍ ക്ലീവര്‍ സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചത് ഏകദൈവം, ബ്രഹ്മാവ് എന്നിങ്ങനെ പറഞ്ഞും വിവിധ വിശ്വാസങ്ങളില്‍ ദൈവം അറിയപ്പെടുന്നത് വിവിധ പേരുകളിലാണെന്ന് സൂചിപ്പിച്ചുകൊണ്ടുമായിരുന്നു. Amen And A- women എന്നുുപറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രാര്‍ത്ഥന അവസാനിപ്പിച്ചത്. ഈ ഒരു സാഹചര്യത്തിലാണ് ഡോ. ജോണ്‍ ആമ്മേന്‍ എന്നത് ലിംഗഭേദം സൂചിപ്പിക്കുന്ന വാക്കല്ല എന്ന് വ്യക്തമാക്കിരംഗത്ത് വന്നിരിക്കുന്നത്.

Amen എന്നത് repairmen, handymen എന്നീ വിധത്തിലാണെന്നും അതൊരിക്കലും ലിംഗഭേദം സൂചിപ്പിക്കുന്നില്ലെന്നും ഡോ. ജോണ്‍ വിശദീകരിക്കുന്നു. ആമേന്‍ എന്നത് ഹിബ്രൂവാക്കാണ്. സത്യം എന്നാണ് അതിന്റെ അര്‍ത്ഥം. ഹിബ്രുവില്‍ പുരുഷനെ സൂചിപ്പിക്കാന്‍ ആദം അല്ലെങ്കില്‍ ഈഷ് എന്നാണ് ഉപയോഗിച്ചിരുന്നത്. ഇതിന് ആമ്മേനുമായി യാതൊരു ബന്ധവുമില്ല. തങ്ങള്‍ പറയുന്നതിന്റെ സമ്മതം രേഖപ്പെടുത്താനായി പുരാതനകാലത്ത് ഇസ്രായേല്‍ക്കാര്‍ ആമ്മേന്‍ എന്ന വാക്ക് ഉപയോഗിച്ചിരുന്നതായും ഡോ. ജോണ്‍ പറയുന്നു. സത്യം, സത്യം ആയിരിക്കാം എന്നിങ്ങനെ സന്ദര്‍ഭത്തിന് അനുസരിച്ചാണ് അത് ഉപയോഗിക്കുന്നത്.

മെന്‍ എന്നത് വെര്‍ബല്‍ ഫോം ആണ്. നൗണ്‍ അല്ല. പ്രഫസര്‍ വിശദീകരിക്കുന്നു. ക്രൈസ്തവ ആരാധനക്രമത്തിലും പ്രാര്‍ത്ഥനകളിലുമുള്ള ഒരു വാക്കാണ് ആമ്മേന്‍. നമ്മുടെ പരിപൂര്‍ണ്ണസമ്മതവും വിശ്വാസവും പ്രകടിപ്പിക്കുകയാണ് അതിലൂടെ ചെയ്യുന്നത്. A-women എന്നത് ഇംഗ്ലീഷ് ഭാഷയില്‍ പൊളിറ്റിക്കലും കോമിക്കലുമായ പ്രയോഗമാണ് എന്നും ഡോക്ടര്‍ വ്യക്തമാക്കുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.