അമേരിക്കന്‍ ഇലക്ഷന്‍; നൊവേന ചൊല്ലി പ്രാര്‍ത്ഥിക്കണമെന്ന് മെത്രാന്മാര്‍

വാഷിംങ്ടണ്‍: അമേരിക്കന്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാവരും നൊവേന ചൊല്ലി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് അമേരിക്കന്‍ മെത്രാന്‍സംഘത്തിന്റെ അഭ്യര്‍ത്ഥന. മന:സാക്ഷിക്കനുസരിച്ച് വോട്ടു ചെയ്യാനുള്ള പ്രേരണ ലഭിക്കാന്‍ വേണ്ടിയാണ് ഇത്. ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ മൂന്നുവരെയാണ് നൊവേന ചൊല്ലി പ്രാര്‍ത്ഥിക്കാനുള്ള ആഹ്വാനം. ഈ ദിവസങ്ങളില്‍ ഒരു സ്വര്‍ഗ്ഗസ്ഥനായ പിതാവേ ഒരു നന്മനിറഞ്ഞ മറിയമേ ഒരു ത്രീത്വസ്തുതി എന്നിവയും ചൊല്ലണം.

തിരഞ്ഞെടുക്കപ്പെടുന്ന നേതാക്കന്മാര്‍ക്കുവേണ്ടി നവംബര്‍ നാലിന് സമാപന പ്രാര്‍ത്ഥനയും നടത്തും. നേതാക്കന്മാര്‍ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടാന്‍ വേണ്ടി അന്നേ ദിവസം പ്രാര്‍ത്ഥിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.