മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് സംരക്ഷണം വേണം: അമിത് ഷായ്ക്ക് കത്ത്

കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് സംരക്ഷണം വേണമെന്ന് ബി ജെ പി സംസ്ഥാന നേതൃത്വം. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന നേതൃത്വം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് കത്തയച്ചു.

വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ കത്തില്‍ വ്യക്തമാക്കി. അതേസമയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ മാര്‍ കല്ലറങ്ങാടിന് പിന്തുണയുമായി ഏറെ പ്രമുഖര്‍ രംഗത്തെത്തി. ഓരോ ദിവസവും പിതാവിനെ അനുകൂലിച്ചുകൊണ്ട് പരസ്യമായി രംഗത്ത് എത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടാണിരിക്കുന്നത്.

പാലാ ബിഷപ്പിന്റെ നിലപാട് ഭീകരവാദികള്‍ക്കെതിരെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.