അനസ്‌തേഷ്യ ദുഷ്‌ക്കരമായിരുന്നു, ഇനിയൊരു ഓപ്പറേഷന്‍ വേണ്ട:മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ഇനി തനിക്കൊരു ഓപ്പറേഷന്‍വേണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പ്ലീനറി അസംബ്ലിക്കെത്തിയ മെത്രാന്മാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.രണ്ടുമണിക്കൂര്‍ നീണ്ടസംസാരത്തില്‍ പലവിഷയങ്ങളും ചര്‍ച്ച ചെയ്തിരുന്നു. അതിനിടയിലാണ് തന്റെ ആരോഗ്യകാര്യത്തെക്കുറിച്ചും പാപ്പ വ്യക്തമാക്കിയത്.

കഴിഞ്ഞവര്‍ഷം ജൂലൈ നാലിന് കോളന്‍സര്‍ജറിക്ക് വേണ്ടി പാപ്പയ്ക്ക് അനസ്‌തേഷ്യനല്കിയിരുന്നു,. അത് ചില പാര്‍ശ്വഫലങ്ങള്‍ സൃഷ്്ടി്ച്ചിരുന്നുവെന്നാണ് പാപ്പ പറയുന്നത്. ഏഴു ദിവസത്തെ ആശുപത്രിവാസം മതിയെന്നാണ് ആദ്യംകരുതിയിരുന്നതെങ്കിലും അത് പത്തുദിവസം വരെ നീണ്ടുപോകുകയും ചെയ്തിരുന്നു.

കാല്‍മുട്ടുവേദനയെ തുടര്‍ന്ന് വീല്‍ച്ചെയറിലാണ് പാപ്പാ ഇപ്പോള്‍പൊതുവേദികളിലും പ്രത്യക്ഷപ്പെടുന്നത്. അദ്ദേഹത്തിന് നിന്നുകൊണ്ട് സംസാരിക്കാനും ബുദ്ധിമുട്ടുണ്ട്.

ഇഞ്ചക്ഷനും തെറാപ്പിയും വഴി കാല്‍മുട്ടുവേദനയ്ക്ക് ശമനമുണ്ടാവുമെന്നാണ് പാപ്പായുടെ പ്രതീക്ഷമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.