ആന്ദ്രെ ബോച്ചെല്ലി ഈ ഞായറാഴ്ച വത്തിക്കാനില്‍ പാടും

വത്തിക്കാന്‍ സിറ്റി: സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ പുതിയ ലൈറ്റ് ഡിസ്‌പ്ലേയുടെ ഉദ്ഘാടനചടങ്ങില്‍ പ്രത്യേക അതിഥിയായി എത്തുന്നത് ആന്ദ്രെ ബോച്ചെല്ലി. അന്നേ ദിവസം തന്റെ പുതിയ ആല്‍ബത്തിലെ ഗാനം അദ്ദേഹം ചടങ്ങില്‍ ആലപിക്കും.

അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയനായ ഈ ഗായകന്‍ ആദ്യമായിട്ടൊന്നുമല്ല വത്തിക്കാനില്‍ ഗാനം ആലപിക്കുന്നത്. 2015 ജൂലൈയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയോടൊപ്പം സായാഹ്നപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ഇദ്ദേഹം സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ആവേ മരിയ ആലപിച്ചിട്ടുണ്ട്. 2017 ല്‍ പാപ്പായുടെ പൊതുദര്‍ശനവേളയില്‍ കുട്ടികളുടെ ക്വയര്‍സംഘത്തെ നയിച്ചതും ഇദ്ദേഹമായിരുന്നു.

മഹാജൂബിലി വര്‍ഷത്തില്‍ ജോണ്‍ പോള്‍രണ്ടാമന്‍ മാര്‍പാപ്പയ്ക്കുവേണ്ടിയും 2007 ല്‍ ഇറ്റലിയിലെ ലോറെറ്റോയില്‍ നടന്ന മൂന്നുലക്ഷം യുവജനങ്ങളുടെ തീര്‍ത്ഥാടനവേളയില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയ്ക്കു വേണ്ടിയും ആന്ദ്രെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.