ആംഗ്ലിക്കന്‍ സഭയിലെ ബിഷപ് കത്തോലിക്കാ സഭയിലേക്ക്

ലണ്ടന്‍: ആംഗ്ലിക്കന്‍ സഭാ ബിഷപ് റവ ജൊനാഥന്‍ ഡുഡോള്‍ കത്തോലിക്കാ സഭയിലേക്ക്. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഏറെ നാളത്തെ പ്രാര്‍ത്ഥനയ്ക്ക് ശേഷമെടുത്ത തീരുമാനമാണ് ഇതെന്നു അദ്ദേഹം അറിയിച്ചു. ഇബ്‌സ്ഫഌറ്റ് ബിഷപ്പാണ് ഇദ്ദേഹം. എബ്‌സ് ഫഌറ്റ് ബിഷപ് സ്ഥാനം ത്യജിക്കാനും റോമന്‍ കത്തോലിക്കാ സഭയുമായി പൂര്‍ണ്ണമായ ഐക്യത്തിലാവാനും ഞാന്‍ തീരുമാനിച്ചിരിക്കുന്നു.

ജീവിതത്തിലെ വളരെ പരീക്ഷണാത്മകമായ ഘട്ടത്തിലും ഏറെ നാളായുള്ള പ്രാര്‍ത്ഥനയ്ക്ക് ശേഷവുമാണ് ഇങ്ങനെയൊരുതീരുമാനത്തില്‍ ഞാനെത്തിച്ചേര്‍ന്നിരിക്കുന്നത്. ഇന്നലെ പുറപ്പെടുവിച്ച പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി. ഇംഗ്ലണ്ടിനെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ആറാം നൂറ്റാണ്ടിലെ പോപ്പ് വിശുദ്ധ ഗ്രിഗറി ദഗ്രേറ്റിന്റെ തിരുനാള്‍ ദിനമായ ഇന്നലെയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. കാന്റര്‍ബെറി ആര്‍ച്ച് ബിഷപ് ജസ്റ്റിന്‍ വെല്‍ബി ഖേദപൂര്‍വ്വം ബിഷപ്പിന്റെ തീരുമാനത്തെ സ്വീകരിച്ചതായും വാര്‍ത്തയുണ്ട്.

ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ നിന്ന് കത്തോലിക്കാസഭയിലേക്ക് വന്ന രണ്ടാമത്തെ ബിഷപ്പാണ് ഇദ്ദേഹം. 2010 ല്‍ റവ ആന്‍ഡ്രു ബേണ്‍ഹാം പത്തുവര്‍ഷത്തെ ആംഗ്ലിക്കന്‍ ബിഷപ് സ്ഥാനം രാജിവച്ച് കത്തോലിക്കാവിശ്വാസത്തെ ആശ്ലേഷിച്ചിരുന്നു. ഔര്‍ ലേഡി ഓഫ് വാല്‍ഷിംങ്ഹാമില്‍ ശുശ്രൂഷ ചെയ്യുകയാണ് ഫാ. ആന്‍ഡ്രു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.