പടിഞ്ഞാറന്‍ സഭയുടെ പിതാവായി മാര്‍പാപ്പയെ ആംഗ്ലിക്കന്‍ സഭ അംഗീകരിക്കുന്നുവെന്ന് ആര്‍ച്ച് ബിഷപ് ജസ്റ്റിന്‍ വെല്‍ബി

ഇംഗ്ലണ്ട്; ഭൂരിപക്ഷം ആംഗ്ലിക്കന്‍സും പടിഞ്ഞാറന്‍സഭയുടെ പിതാവായി മാര്‍പാപ്പയെയാണ് കാണുന്നതെന്ന് കാന്റര്‍ബെറി ആര്‍ച്ച്ബിഷപ് ജസ്റ്റിന്‍ വെല്‍ബി. കാന്റര്‍ബെറിയില്‍ നടന്ന ലാംബെത്ത് കോണ്‍ഫ്രന്‍സില്‍ എക്യുമെനിക്കല്‍ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇംഗ്ലണ്ടിലെ സഭയിലെ ഭൂരിപക്ഷം ആളുകളും പടിഞ്ഞാറന്‍ സഭയുടെ പിതാവായി മാര്‍പാപ്പയെയാണ് കാണുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷങ്ങളായി ക്രൈസ്തവ ഐക്യത്തെ സംബന്ധിച്ച് തനിക്ക് അഭിമാനം തോന്നുന്നില്ലെന്നും വിഭജനത്തിന്റെ ശീലങ്ങളാണ് പലരും നല്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡിസാസ്റ്ററി ഫോര്‍ പ്രമോട്ടിംങ് ക്രിസ്ത്യന്‍ യൂണിറ്റി പ്രിഫെക്ട് കര്‍ദിനാള്‍ കൂര്‍ട്ട കോച്ച് സമ്മേളത്തില്‍ പങ്കെടുത്തു.

ജൂലൈ 26 മുതല്‍ഓഗസറ്റ് 8 വരെയാണ് ലാംബെത്ത് കോണ്‍ഫ്രന്‍സ്. ആംഗ്ലിക്കന്‍ സഭയിലെ 600 ഓളം മെത്രാന്മാര്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.