അധികാരവും ബലവും ഉണ്ടെങ്കില്‍ എന്തും ചെയ്യാമെന്നത് ഭരണഘടനയ്ക്ക് യോജിച്ച കാര്യമല്ല: ആര്‍ച്ച് ബിഷപ് സൂസൈപാക്യം

തിരുവനന്തപുരം: അധികാരവും ബലവും ഉണ്ടെങ്കില്‍ എന്തും ചെയ്യാമെന്നത് ഭരണഘടനയ്ക്ക് യോജിച്ച കാര്യമല്ല എന്ന് ആര്‍ച്ച് ബിഷപ് ഡോ. എം സൂസൈപാക്യം. യൂണിയന്‍ ഓഫ് ആംഗ്ലോ ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നാടിന്റെ വികസനത്തില്‍ വലിയ സംഭാവനകള# ചെയ്തവരാണ് ആംഗ്ലോ ഇന്ത്യന്‍ സമൂഹം. ഭരണഘടന രൂപീകരിച്ച വേളയില്‍ ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തിന്റെ വികസനത്തെക്കുറിച്ച് വലിയ ആശങ്കകളുണ്ടായിരുന്നുവെങ്കിലും സമുദായത്തെ സംരക്ഷിക്കാന്‍ ഭരണഘടനാ ശില്പികള്‍ അവര്‍ക്ക് ചില അവകാശങ്ങള്‍ അംഗീകരിച്ചു നല്കി. ആ അവകാശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഭരണഘടനാ ഭേദഗതിയിലൂടെ എടുത്തുകളഞ്ഞത് ആര്‍ക്കും അംഗീകരിക്കാനാവില്ല.

യഥാര്‍ത്ഥ സ്ഥിതി മനസ്സിലാക്കാതെയാണ് അവരുടെ അവകാശങ്ങള്‍ റദ്ദാക്കിയത്. എടുത്തുകളഞ്ഞ അവകാശം പുനസ്ഥാപിക്കണം. ആര്‍ച്ച് ബിഷപ് സൂസൈപാക്യം ആവശ്യപ്പെട്ടു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.